ജീവൻ രക്ഷിച്ചയാളോട് കുട്ടിയാനയുടെ നന്ദി പ്രകടനം; വീഡിയോ വൈറൽ

Spread the love


സന്തോഷം, ദുഃഖം, കരുണ തുടങ്ങിയ വികാരങ്ങളെല്ലാം പ്രകടിപ്പിക്കുന്ന സെൻസിറ്റീവായ ജീവികളാണ് ആനകൾ. ആനകളുടെ വൈകാരിക ബുദ്ധി ഗവേഷകരെയും മൃഗസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നതുമാണ്. ആനകളും മനുഷ്യരുമായുള്ള വൈകാരിക നിമിഷങ്ങൾ നിരവധി തവണ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടിയിട്ടുണ്ട്.

ഇപ്പോഴിതാ, ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു കുട്ടിയാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുകയാണ്. വനത്തിലെ ചെളിക്കുഴിയിൽ വീണ കുട്ടിയാനയെ കരയ്ക്കു കയറ്റുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിൽ നിന്ന് കരയിലേക്ക് വഴി വെട്ടിയാണ് ആനയെ പുറത്തെത്തിച്ചത്.

കരയ്ക്ക് കയറിയ ഉടനെ ആനക്കുട്ടി മണ്ണുമാന്തി യന്ത്രത്തെ സ്പർശിച്ച് നന്ദി പ്രകടിപ്പിക്കുന്നതായും വീഡിയോയിൽ കാണാം. റായ്ഗഡിലെ ഘർഘോഡയിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് എഎൻഐ എക്സിൽ കുറിച്ചു.

ഹൃദയസ്പർശിയായ വീഡിയോ വളരെപ്പെട്ടന് വൈറലായി. നിരവധിയാളുകളാണ് വീഡിയോയിൽ കമന്റുമായെത്തുന്നത്. അതേസമയം, ആനക്കൂട്ടം വെള്ളം കുടിക്കാനെത്തിയപ്പോൾ കുട്ടിയാന ചെളിനിറഞ്ഞ കുഴിയിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആനക്കുട്ടിയുടെ നിലവിളികേട്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!