2026 ഫിഫ ലോകകപ്പില്‍ ഏഷ്യയില്‍ നിന്ന് ആരൊക്കെ? 18 ടീമുകളുടെ മൂന്നാം റൗണ്ട് പോരാട്ടം ജൂണ്‍ 10ന് അവസാനിക്കും

Spread the love

2026 FIFA World Cup Asian Qualifier: ഏഷ്യ വന്‍കരയില്‍ നിന്ന് 2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ 18 ടീമുകളാണ് ശേഷിക്കുന്നത്. എഎഫ്‌സി ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ട് 2025 ജൂണ്‍ 10ന് അവസാനിക്കും. ആറ് ടീമുകള്‍ ലോകകപ്പിലേക്ക് നേരിട്ടും ആറ് ടീമുകള്‍ നാലാം റൗണ്ടിലേക്കും മുന്നേറും.

2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് നിരവധി പ്രത്യേകതകളുണ്ട്. ലോകകപ്പ് ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫുട്‌ബോള്‍ മാമാങ്കം. മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ്. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നടക്കുന്ന ആദ്യ ലോകകപ്പ് തുടങ്ങിയ സവിശേഷതകള്‍ അടുത്ത വര്‍ഷത്തെ ഫൈനല്‍സിന് ഉണ്ട്. 23-ാമത് ഫിഫ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ക്ക് അവസരം നല്‍കുമ്പോള്‍ ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരം ലഭിക്കും. 1998 മുതല്‍ കഴിഞ്ഞ ഏഴ് ലോകകപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16 ടീമുകളുടെ വര്‍ദ്ധനവ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കന്‍, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ മേഖലകളിലായി ഇത് വീതംവച്ചിട്ടുണ്ട്.

2026 ഫിഫ ലോകകപ്പില്‍ ഏഷ്യയില്‍ നിന്ന് ആരൊക്കെ? 18 ടീമുകളുടെ മൂന്നാം റൗണ്ട് പോരാട്ടം ജൂണ്‍ 10ന് അവസാനിക്കും

ഏഴ് ടീമുകള്‍ ഇതിനകം യോഗ്യത നേടിയതിനാല്‍ ശേഷിക്കുന്നത് 41 സ്ഥാനങ്ങളാണ്.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (എഎഫ്‌സി) നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ഒരു സ്ഥാനം കൂടി ഏഷ്യക്ക് ഉണ്ടെങ്കിലും ഓഷ്യാനിയ മേഖലയില്‍ നിന്ന് വരുന്ന ടീമുമായുള്ള പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്കാണ് അര്‍ഹത.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിച്ചു; ജര്‍മനിക്കെതിരെ ചരിത്ര വിജയം, പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍
അടുത്ത ലോകകപ്പിനായി ഏഷ്യയില്‍ നിന്ന് ഇപ്പോള്‍ യോഗ്യതാ മല്‍സര രംഗത്തുള്ളത് 18 രാജ്യങ്ങളാണ്. ഇന്ത്യ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. എഎഫ്‌സി ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ട് ആണ് ഇപ്പോള്‍. 2024 സെപ്റ്റംബര്‍ 5 ന് ആരംഭിച്ച മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ 2025 ജൂണ്‍ 10ന് അവസാനിക്കും.

രണ്ടാം റൗണ്ടില്‍ നിന്ന് മുന്നേറിയ 18 ഏഷ്യന്‍ ടീമുകള്‍ (ഒന്‍പത് ഗ്രൂപ്പ് വിജയികളും ഒമ്പത് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും) മൂന്ന് ഗ്രൂപ്പുകളിലായി മല്‍സരിച്ചുവരുന്നു. ഓരോ ടീമിനും അഞ്ച് ഹോം മാച്ചുകളും അഞ്ച് എവേ മാച്ചുകളും സഹിതം 10 മല്‍സരങ്ങള്‍ വീതം. മുഴുവന്‍ ടീമുകളുടെയും എട്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി.

സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ 2026 ഫിഫ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മൂന്നാമത്തെയും നാലാമത്തെയും സ്ഥാനക്കാര്‍ നാലാം റൗണ്ടിലേക്ക് മുന്നേറും.

എട്ട് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയില്‍ ഇറാന്‍ 20 പോയിന്റുമായി ഒന്നാം സ്ഥാനത്തും 17 പോയിന്റോടെ ഉസ്‌ബെക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്. യുഎഇ, ഖത്തര്‍, കിര്‍ഗിസ്ഥാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ബിയില്‍ ദക്ഷിണ കൊറിയ 16 പോയിന്റോടെയും ജോര്‍ദാന്‍ 13 പോയിന്റുമായും ഒന്നും രണ്ടും സ്ഥാനത്താണ്. ഇറാഖ്, ഒമാന്‍, പലസ്തീന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് സിയില്‍ ഏഷ്യന്‍ ശക്തിയായ ജപ്പാന്‍ എട്ട് മല്‍സരങ്ങളില്‍ ഒരു തോല്‍വിയുമില്ലാതെ 20 പോയിന്റുകള്‍ കരസ്ഥാമാക്കി. ആറ് വിജയങ്ങളും രണ്ട് സമനിലയും. ഓസ്‌ട്രേലിയ, സൗദി അറേബ്യ, ഇന്തോനേഷ്യ, ബഹ്റൈന്‍, ചൈന എന്നിവയാണ് രണ്ട് മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍.

2026 ഫിഫ ലോകകപ്പില്‍ 48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരങ്ങള്‍ തുടങ്ങുക. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് മല്‍സരങ്ങള്‍.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!