TMC Mahua Moitra Marriage: കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ഒഡീഷയിൽ നിന്നുള്ള മുൻ ബിജു ജനതാദള്‍ (ബിജെഡി) എംപിയും സുപ്രീം കോടതി അഭിഭാഷകയുമായ പിനാകി മിശ്രയാണ് വരൻ.
മേയ് 30-ന് ജർമ്മനിയിൽ വച്ച് ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Also Read: റഫാൽ യുദ്ധവിമാന ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; കരാറിൽ ഒപ്പുവച്ച് ടാറ്റയും ഫ്രഞ്ച് കമ്പനിയും
കൃഷ്ണനഗർ മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംപിയായ മഹുവ മൊയ്ത്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തുന്നത്. ആദ്യം ഡാനിഷ് ധനകാര്യ വിദഗ്ദ്ധനായ ലാർസ് ബ്രോഴ്സണെയെ 50 കാരിയായ മഹുവ വിവാഹം ചെയ്തിരുന്നു. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.
Also Read: കോവിഡ് കേസുകൾ ഉയരുന്നു; ഒറ്റ ദിവസത്തിനിടെ രോഗം ബാധിച്ചത് 564 പേർക്ക്
ഇടയ്ക്ക് അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. 1974-ൽ അസമിലെ കാച്ചർ ജില്ലയിലാണ് മഹുവ ജനിച്ചത്. യുഎസിലെ മസാച്യുസെറ്റ്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം നേടിയിട്ടുണ്ട്. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ശേഷം, 2008-ൽ കോൺഗ്രസിൽ ചേർന്നു. പിന്നീട് ടിഎംസിയിലേക്ക് എത്തുകയായിരുന്നു. 2019, 2024 തിരഞ്ഞെടുപ്പുകളിലായിരുന്നു കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.
Also Read: ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി
ഒഡീഷയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ പിനാകി മിശ്ര 1996-ൽ പുരിയിൽ നിന്ന് കോൺഗ്രസിനുവേണ്ടിയാണ് ആദ്യം എംപിയായി വിജയിക്കുന്നത്. പിന്നീട് ബിജെഡിയിൽ ചേരുകയും, 2009, 2014 തിരഞ്ഞെടുപ്പുകളിൽ പുരിയിൽ നിന്ന് വീണ്ടും വിജയിക്കുകയും ചെയ്തു. ഡൽഹിയിൽ പാർട്ടിയുടെ മുഖമായി മാറാനും അദ്ദേഹത്തിനായി.