ഐപിഎല്ലിൽ മിന്നി, ഈ 3 താരങ്ങൾ ഇന്ത്യയുടെ ടി20 ടീമിലേക്ക്; ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചേക്കും

Spread the love

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങിയ ചില ഇന്ത്യൻ താരങ്ങൾക്ക് ടി20 ടീമിലേക്ക് വിളി വരും. ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ.

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് തിരശീല വീണുകഴിഞ്ഞു. ആർസിബി കന്നി ഐപിഎൽ കിരീടം ചൂടുന്നതിനാണ് ഇത്തവണ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്‌. ഇന്ത്യ‌ൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പോസിറ്റീവുകൾ കണ്ട ഐപിഎൽ സീസണായിരുന്നു ഇത്തവണത്തേത്. ഒട്ടേറെ യുവ താരങ്ങൾ മിന്നും പ്രകടനങ്ങളിലൂടെ സൂപ്പർ താര പരിവേഷത്തിലേക്ക് ഉയരുന്നതാണ് ഇത്തവണ കണ്ടത്‌‌. ഇത്തവണത്തെ ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ച വെച്ച ചില ഇന്ത്യൻ താരങ്ങൾക്ക് വരാനിരിക്കുന്ന ടി20 പരമ്പരയിൽ ടീമിലേക്ക്‌ വിളി വന്നാൽ അത്ഭുതപ്പെടാനില്ല. അത്തരത്തിൽ ഐപിഎല്ലിന് ശേഷം ഇന്ത്യൻ ടീമിലേക്ക് വിളി വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നാല് താരങ്ങളെ നോക്കാം.

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിയുടെ കിരീട നേട്ടത്തിന് പിന്നിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് ജിതേഷ് ശർമ. വിക്കറ്റ് കീപ്പർ ബാറ്ററായ താരം മധ്യനിരയിൽ കിടിലൻ പ്രകടനമാണ് കാഴ്ച വെച്ചത്‌. 15 കളികളിൽ 176.35 ബാറ്റിങ് ശരാശരിയിൽ 261 റൺസാണ് ഇക്കുറി ജിതേഷ് നേടിയത്.

ഐപിഎല്ലിൽ മിന്നി, ഈ മൂന്ന് താരങ്ങൾ ഇന്ത്യയുടെ ടി20 ടീമിലേക്ക്; ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചേക്കും

ഇന്ത്യക്ക്‌ വേണ്ടി ടി20 യിൽ 9 മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുള്ള താരമാ‌ണ് ജിതേഷ് ശർമ. എന്നാൽ ഇന്ത്യ അവസാനം കളിച്ച പരമ്പരയിൽ സഞ്ജുവും ധ്രുവ് ജൂറലുമായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പർമാർ‌. 2025 സീസൺ ഐപിഎല്ലിലെ മിന്നും പ്രകടനം ഇന്ത്യയുടെ ടി20 ടീമിലേക്ക് ജിതേഷിന് വീണ്ടും വിളി നേടിക്കൊടുക്കുമെന്നാണ് സൂചനകൾ.

നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ മികച്ച ഫിനിഷർമാരുടെ അഭാവമുണ്ട്‌. പ്രധാന ഫിനിഷറായി ടീം കണക്കാക്കുന്ന റിങ്കു സിങ്ങിന്റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാ‌ണ്. ഈ സാഹചര്യത്തിൽ പുതിയ ഫിനിഷർമാരെ ഇന്ത്യ ടീമിലേക്ക് തേടുന്നുണ്ട്‌‌. അവിടെയാണ് ശശാങ്ക് സിങ്ങിന്റെ സാധ്യതകൾ ഉയരുന്നത്‌.

ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി
വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനായ ശശാങ്ക് സിങ്, 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ 17 കളികളിൽ നിന്ന് 350 റൺസ് നേടിയിരുന്നു. അടുത്ത വർഷം ടി20 ലോകകപ്പ് വരാനിരിക്കെ ഫിനിഷിങിലെ ദൗർബല്യം ഇന്ത്യ ഉടൻ പരിഹരിക്കേണ്ടതായുണ്ട്. വരാനിരിക്കുന്ന പരമ്പരകളിൽ അതുകൊണ്ടു തന്നെ‌ ശശാങ്കിന് ഇന്ത്യ‌ അവസരം നൽകാൻ സാധ്യത കൂടുതലാണ്.

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച സ്പിന്നറാണ് ദിഗ്വേഷ് രാത്തി. ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്ന അദ്ദേഹം 13 കളികളിൽ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്‌. പേരുകേട്ട പല ബാറ്റർമാരും ഈ യുവ താരത്തിന്റെ ബൗളിങ്ങിൽ പതറുന്നത് ഈ സീസണിൽ കണ്ടു‌‌. കിടിലൻ സീസണ് പിന്നാലെ ദിഗ്വേഷ് രാത്തിക്ക് ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളി വരാൻ സാധ്യത വളരെ കൂടുതലാണ്‌.

Also Read: ഐപിഎൽ ഫൈനലിൽ വഴിത്തിരിവായത് ഇക്കാര്യം, പഞ്ചാബിനെ തോൽപ്പിച്ചത് ആ താരം; ആർസിബി നന്ദി പറയേണ്ടത് കൃണാലിന്

അതേ സമയം അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്‌. നിലവിലെ ചാമ്പ്യ‌ന്മാരായ ഇന്ത്യ കിരീടം നിലനിർത്താനുറച്ചാകും ടൂർണമെന്റിന് ഇറങ്ങുക. ലോകകപ്പിന് മുൻപ് പതിനെട്ട് ടി20 മത്സരങ്ങൾ ഇന്ത്യ കളിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിന് എതിരെയാണ് ആദ്യ പരമ്പര. മൂന്ന് മത്സരങ്ങളാണ് അയൽക്കാർക്ക് എതിരെ ഇന്ത്യ കളിക്കുക. ഇതിന് ശേഷം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്ക് എതിരെയും ഇന്ത്യ ടി20 പരമ്പര കളിക്കും. ഈ മൂന്ന് പരമ്പരകളിലും അഞ്ച് മത്സരങ്ങൾ വീതമാണുള്ളത്‌.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!