Cristiano Ronaldo: ‘എന്റെ മകനെ പോലെയാണ് ലാമിൻ യമാൽ’; ഹൃദയം തൊട്ട്, സാമ്യങ്ങൾ ചൂണ്ടി റൊണാൾഡോ

Spread the love


Cristiano Ronaldo Lamine Yamal UEFA Nationa League Final: യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഇന്ന് സ്പെയ്നും പോർച്ചുഗലും ഏറ്റുമുട്ടുമ്പോൾ നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കും പതിനേഴുകാരനായ ലാമിൻ യമാലിലേക്കുമാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ. ഫുട്ബോളിലെ തലമുറ മാറ്റത്തിന്റെ പോര് കൂടിയാവുന്നു ഇത്. മെസിക്കും റൊണാൾഡോയ്ക്കും ശേഷം ഫുട്ബോൾ ലോകം അടക്കി വാഴാൻ പോകുന്ന താരം എന്ന വിശേഷണം ലാമിൻ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ലാമിൻ യമാലിനെ കുറിച്ചുള്ള റൊണാൾഡോയുടെ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം തൊടുന്നത്. 

“എന്റെ മകനും ലാമിൻ യമാലും കാണാൻ ഒരുപോലെയാണ്. അവരുടെ നിറം, സ്കിൻ, ടാൻ, അവരുടെ ഹെയർസ്റ്റൈൽ, മൂന്ന് വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. എന്റെ മകനും എനിക്കും ലാമിൻ യമാലിനെ വളരെ ഇഷ്ടമാണ്,” നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ നേരിടും മുൻപ് റൊണാൾഡോയിൽ നിന്ന് വന്ന ഈ വാക്കുകളാണ് ആരാധകരുടെ കയ്യടി നേടുന്നത്. തന്റെ മകനോടുള്ള വാത്സല്യം പോലെ തന്നെയാണ് റൊണാൾഡോയ്ക്ക് ലാമിൻ യമാലിനോടും എന്നാണ് ആരാധകർ പറയുന്നത്. 

Also Read: Cristiano Ronaldo: ‘ക്ലബ് ലോകകപ്പ് കളിക്കില്ല’; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റൊണാൾഡോ

സ്പെയ്നിന് ഒപ്പം യൂറോ കപ്പ് ജയം, ബാഴ്സയ്ക്കൊപ്പം ട്രെബിൾ, ഇനി സ്പെയിൻ നേഷൻസ് ലീഗ് കിരീടം കൂടി ചൂടിയാൽ ലാമിൻ യമാലിന്റെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകൾ വർധിക്കും. ലാമിൻ യമാലിന്റെ ബാലൺ ഡി ഓർ സാധ്യതകളെ കുറിച്ചും റൊണാൾഡോ പറയുന്നു. 

Also Read: നാളെ റൊണാൾഡോ; പിന്നാലെ മെസി; ലാമിൻ യമാലിനെ നേരിടാൻ ഇതിഹാസങ്ങൾ

“വളരെ നന്നായാണ് ലാമിൻ യമാൽ കളിക്കുന്നത്. തന്റെ കഴിവിന്റെ എല്ലാ ആനുകൂല്യവും ലാമിൻ യമാൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ആ കുട്ടി വളരട്ടെ. അധികം സമ്മർദം അവന് മേൽ നൽകാതിരിക്കുക. അവൻ എന്താണോ അതായിരിക്കട്ടെ. നന്നായി വളരട്ടെ. അവന്റെ മേലുള്ള സമ്മർദം ഇല്ലാതാക്കുക. കഴിവിന്റെ കാര്യത്തിൽ അവന് ഒരു കുറവും അല്ല,” റൊണാൾഡോ പറഞ്ഞു. 

Also Read: 60 പൗണ്ടിന്റെ ഗുളിക; അതും വെറും ഗുളികയല്ല; ലോകകപ്പ് ജയിക്കാൻ ഇംഗ്ലണ്ടിന്റെ അറ്റകൈ

“അവാർഡ് ആർക്കാവും ലഭിക്കുക എന്ന് എനിക്ക് പറയാനാവില്ല. എന്റെ അഭിപ്രായത്തിൽ മികച്ച പ്രകടനം നടത്തി ചാംപ്യൻസ് ലീഗ് ജയിച്ച ടീമിലെ താരത്തിന് നൽകണം എന്നാണ്. അതിൽ അഭിപ്രായ ഐക്യം ഉണ്ടാവണം എന്നില്ല. വ്യക്തിഗത അവാർഡുകളിൽ ഞാൻ അധികം വിശ്വസിക്കുന്നില്ല. കാരണം അതിന് പിന്നിൽ നടക്കുന്നത് എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. ലാമിനും ജയിക്കാം, ഡെംബെലെയോ അതല്ലെങ്കിൽ മറ്റ് എമർജിങ് താരങ്ങളോ ജയിക്കാം. പക്ഷേ വ്യക്തഗത അവാർഡുകൾ അപ്രസക്തമാണ്,” റൊണാൾഡോ പറഞ്ഞു. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!