തിരുവനന്തപുരം: ശ്രീചിത്രയിൽ നാളത്തെ 10 ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെ അടിയന്തര യോഗം വിളിച്ച് ഡയറക്ടർ. വിവിധ വകുപ്പ് മേധാവികളുമായി നാളെ രാവിലെ ചർച്ച നടത്തും. ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെയാണ് ശസ്ത്രക്രിയ അടക്കം മാറ്റിവച്ചിരിക്കുന്നത്.
ശസ്ത്രക്രിയ മാറ്റിവച്ച രോഗികളിൽ ചിലർ സ്വകാര്യ സ്ഥാപനങ്ങളിൽ ചികിത്സ തേടി. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ടു വർഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല. താൽക്കാലികമായി കരാർ നീട്ടുകയായിരുന്നു. പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഇന്നു മുതൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. നേരത്തെയും കത്തുകൾ നൽകിയിരുന്നുവെന്നാണ് വിവരം. ഇതുവരെ കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല.
പുതിയ കമ്പനികളെ കണ്ടെത്തി ടെൻഡർ വിളിച്ച് ഉപകരണങ്ങൾ എത്തിക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും എന്നാണ് വിവരം. നാളെ മുതൽ തീയതി നൽകിയിരുന്ന രോഗികളോട് ശസ്ത്രക്രിയ മാറ്റിവച്ച കാര്യം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ മാറ്റിവെച്ച ശസ്ത്രക്രിയ എന്ന് നടക്കും എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്കും വ്യക്തതയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.