കാടിനെ സംബന്ധിച്ച് ‘ക്ഷമ’ എന്നത് അപ്രസക്തമായ വാക്കാണ്. കാട്ടിലെ അതിജീവനം എപ്പോഴും ഒരു ക്രൂരമായ വിനോദവുമാണ്. കരുണ വളരെ അപൂർവമായി മാത്രമേ അവിടെ സ്ഥാനം കണ്ടെത്താറുള്ളൂ. എന്നാൽ ഇതെനെയെല്ലാം തിരുത്തി പലപ്പോഴും പ്രകൃതി നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരമൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
കുളത്തിൽ മുങ്ങിത്താഴുന്ന മാനിനെ (Gazelle) രക്ഷിക്കുന്ന കാട്ടാനയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്. മൃഗശാലയിൽ നിന്നുള്ള വീഡിയോയാണിതെന്നാണ് സൂചന. വെള്ളത്തിൽ വീണ് കരയ്ക്കുകയറാൻ പാടുപെടുന്ന മാനിനെ ആന തുമ്പിക്കൈകൊണ്ട് കൊമ്പിൽ പിടിച്ചാണ് കരയ്ക്കു കയറ്റുന്നത്. ആദ്യ ശ്രമം പരാജയപ്പെടുന്നുണ്ടെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ മാൻ കരയ്ക്കു കയറും.
Also Read: ‘ഇനി അല്പം ഷോപ്പിങ് ആവാം;’ കടയിലെത്തിയ കൊമ്പനെ കണ്ട് അമ്പരന്നു നാട്ടുകാർ; വീഡിയോ
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ “Pubity” എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. “ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?” എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. 12.6 ദശലക്ഷം കാഴ്ചകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Also Read: ജീവൻ രക്ഷിച്ചയാളോട് കുട്ടിയാനയുടെ നന്ദി പ്രകടനം; വീഡിയോ വൈറൽ
അതേസമയം, വനത്തിലെ ചെളിക്കുഴിയിൽ വീണ കുട്ടിയാനയെ കരയ്ക്കു കയറ്റുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിൽ നിന്ന് കരയിലേക്ക് വഴി വെട്ടിയാണ് ആനയെ പുറത്തെത്തിച്ചത്. കരയ്ക്ക് കയറിയ ഉടനെ ആനക്കുട്ടി മണ്ണുമാന്തി യന്ത്രത്തെ സ്പർശിച്ച് നന്ദി പ്രകടിപ്പിക്കുന്നതായും വീഡിയോയിൽ കാണാം.