34 പന്തിൽ 74 റൺസ്; സ്ട്രൈക്ക്റേറ്റ് 220; പൃഥ്വി ഷാ തിരികെ വരുന്നോ?

Spread the love


2025ലെ ഐപിഎൽ താര ലേലത്തിൽ പൃഥ്വി ഷാ ‘അൺസോൾഡ്’ ആയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ പൃഥ്വി ഷാ സെഞ്ചുറി നേടിയത് ഇന്ത്യൻ ക്രിക്കറ്റ് ലോകം എങ്ങനെയാണ് ആഘോഷിച്ചത് എന്നത് ഓർമയിലുള്ളവർക്ക് അത് വലിയൊരു ഞെട്ടൽ തന്നെയായിരുന്നു. പക്ഷേ ഇന്ത്യയുടെ ഭാവി താരം എന്ന് വിലയിരുത്തപ്പെട്ട കളിക്കാരന്റെ കരിയർ നശിക്കുകയാണ് എന്ന യാഥാർഥ്യം പലവട്ടം നമുക്കെല്ലാവർക്കും മുൻപിലേക്ക് എത്തിയിരുന്നു. അപ്പോഴും പൃഥ്വിയുടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരുണ്ട്. 

അങ്ങനെ പൃഥ്വി ഷായുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുന്ന ഒരു പ്രകടനമാണ് താരത്തിൽ നിന്ന് ഇപ്പോൾ വരുന്നത്. ട്വന്റി20 മുംബൈ ലീഗിൽ 34 പന്തിൽ നിന്ന് പൃഥ്വി ഷാ 74 റൺസ് എടുത്തു. 220 എന്ന സ്ട്രൈക്ക്റേറ്റിലാണ് പൃഥ്വി ഷാ ബാറ്റ് വീശിയത്. 

Also Read: Rishabh Pant Injury: ഇന്ത്യക്ക് കനത്ത തിരിച്ചടി; ഋഷഭ് പന്തിന് പരുക്ക്

ട്വന്റി20 മുംബൈ ലീഗിൽ നോർത്ത് മുംബൈ പാന്തേഴ്സിന്റെ ക്യാപ്റ്റനാണ് പൃഥ്വി ഷാ. സൂര്യകുമാർ യാദവിന്റെ ടീമിനെതിരെയാണ് പൃഥ്വി ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തത്. 12 ഫോറും മൂന്ന് സിക്സും താരത്തിൽ നിന്ന് വന്നു. 23 പന്തിൽ നിന്ന് പൃഥ്വി അർധ ശതകം പൂർത്തിയാക്കി. 

Read More: ആളും ആരവവും ഇല്ല; ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകരില്ല

മുംബൈ ടീമിലേക്ക് തിരികെ കയറണം

മുംബൈ ട്വന്റി20 ലീഗിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത് മുംബൈ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി എത്തുകയാണ് പൃഥ്വി ലക്ഷ്യം വയ്ക്കുന്നത്. 2024-25 സീസണിൽ രണ്ട് വട്ടം പൃഥ്വിയെ ടീമിൽ നിന്ന് ഒഴിവാക്കി. മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് പൃഥ്വിയെ ആദ്യം മാറ്റി നിർത്തി. അതിന് ശേഷം വിജയ് ഹസാരെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു. 

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

പൃഥ്വിയുടെ അർധ ശതകത്തിന്റെ ബലത്തിൽ 207 എന്ന സ്കോറിലേക്ക് എത്താൻ ടീമിനായി. സൂര്യകുമാർ യാദവിന്റെ ടീമിനെതിരെ 38 റൺസ് ജയം പിടിക്കാനും പൃഥ്വിക്കും കൂട്ടർക്കുമായി. പ്രാതിക് മിശ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈ പാന്തേഴ്സിനെ ജയത്തിലേക്ക് എത്തിച്ചത്. സൂര്യകുമാർ യാദവ് 16 പന്തിൽ നിന്ന് 29 റൺസ് എടുത്തു. എന്നാൽ പൃഥ്വി ഷായുടെ ടീമും സൂര്യകുമാർ യാദവിന്റെ ടീമും ടൂർണമെന്റിൽ നിന്ന് പുറത്തായി കഴിഞ്ഞു. ജൂൺ 12നാണ് ട്വന്റി20 മുംബൈ ലീഗിലെ ഫൈനൽ. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!