തിരുവനന്തപുരം: മകളുടെ സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നടൻ കൃഷ്ണകുമാറും മകൾ ദിയയും. ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നുമാണ് ജീവനക്കാരികൾ പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് കൃഷ്ണകുമാറും ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
എന്നാൽ ഇവർ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്ന ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് കൃഷ്ണകുമാറും ദിയയും പ്രകതികരിച്ചു. തങ്ങൾക്കെതിരായ ജീവനക്കാരുടെ ആരോപണങ്ങളെല്ലാം അവർക്കെതിരെ തിരിഞ്ഞു കുത്തുമെന്നും ഇവർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കലർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കൃഷ്ണകുമാർ വിമർശിച്ചു.
ജീവനക്കാരികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് അവർ പരാതി നൽകിയിരുന്നത്. ഇവരെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നത് ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി അവരുടെ സ്വന്തം സ്കൂട്ടറിൽ കാറിന് പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.