AFC Asian Cup 2027 Qualification: എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ (India vs Hong Kong) ലോക റാങ്കിങില്‍ 157-ാം സ്ഥാനത്തുള്ള ഹോങ്കോങ്ങിനോട് 1-0 ന് പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളില്‍ നിന്ന് പോയിന്റ് മാത്രമുള്ള ഇന്ത്യ ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായി.
ഹൈലൈറ്റ്:
- ഇന്ത്യ ഹോങ്കോങ്ങിനോട് 1-0 ന് തോറ്റു
- 94-ാം മിനിറ്റില്‍ ഒരു ഗോള്‍ വഴങ്ങി
- രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ്

ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി, ഹോങ്കോങ്ങിനോട് ഇഞ്ചുറി ടൈമില്‍ കീഴടങ്ങി; ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് ഇനിയുള്ള സാധ്യത ഇങ്ങനെ
റാങ്കിങ്ങില്‍ 30 സ്ഥാനങ്ങള്‍ പിന്നിലുള്ള ഹോങ്കോങ്ങിനെ തോല്‍പ്പിച്ചതോടെ 2027 ലെ എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടാമെന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതീക്ഷകള്‍ തകരുന്നു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 0-0 എന്ന സമനില വഴങ്ങിയതിന് ശേഷം ഇന്ത്യക്ക് ഒരു വിജയവുമില്ല.
ഗ്രൂപ്പ് സിയില്‍ ഏറ്റവും പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യ. നാല് ടീമുകളുടെയും രണ്ട് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഹോങ്കോങ് നാല് പോയിന്റുമായി ഒന്നാമതാണ്. ബംഗ്ലാദേശ് രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.
വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
ലോക റാങ്കിങില്‍ 157-ാം സ്ഥാനത്താണ് ഹോങ്കോങ്. ഇന്ത്യ 127-ാം സ്ഥാനത്തും. കൗലൂണിലെ കൈ ടാക്ക് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ആതിഥേയരോട് തോറ്റതോടെ തുടര്‍ച്ചയായ മൂന്നാം തവണയും എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് കനത്ത തിരിച്ചടിയേറ്റത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് മാത്രമേ ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനാകൂ. നാലാം സ്ഥാനത്തായതിനാല്‍ ഇന്ത്യക്ക് ഇനി യോഗ്യത നേടുക ഏറെ കഠിനമായിരിക്കും.
മറക്കാനാവുമോ ആ ഇന്നിങ്‌സുകള്‍… ഐസിസി ഹാള്‍ ഓഫ് ഫെയിമിന്റെ അനശ്വരതയിലേക്കുള്ള എംഎസ് ധോണിയുടെ യാത്ര ഇങ്ങനെ
ഇന്ത്യക്ക് ഇനി സിംഗപ്പൂരിനെതിരെ രണ്ട് മത്സരങ്ങളും ഹോങ്കോങ്ങിനെതിരെ ഒരു ഹോം മാച്ചും ബംഗ്ലാദേശിനെതിരെ ഒരു എവേ മത്സരവും ഉള്‍പ്പെടെ നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇനിയുള്ള എല്ലാ മല്‍സരങ്ങളും വിജയിച്ചാലും മറ്റ് മല്‍സരങ്ങളുടെ ഫലത്തെ കൂടി ആശ്രയിച്ചാവും ഇന്ത്യയുടെ സാധ്യതകള്‍. 1964 ലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ.
ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍:
- 2025 ഒക്ടോബര്‍ 9- സിംഗപ്പൂര്‍ (എവേ)
- 2025 നവംബര്‍ 14 – സിംഗപ്പൂര്‍ (ഹോം)
- 2025 നവംബര്‍ 18 – ബംഗ്ലാദേശ് (എവേ)
- 2026 മാര്‍ച്ച് 31 – ഹോങ്കോങ് (ഹോം)
ഇന്ത്യ ഇതുവരെ തുടര്‍ച്ചയായ മൂന്ന് തവണ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത നേടിയിട്ടില്ല. ഇത്തവണ വിജയിച്ച് 2027 ലെ എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയാല്‍ ഇന്ത്യക്ക് ചരിത്രനേട്ടം കൈവരിക്കാമായിരുന്നു. സുനില്‍ ഛേത്രി നായകനായ ടീം 2019 ലും 2024 ലും യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം കോച്ചായി ചുമതലയേറ്റ മനാലോ മാര്‍ക്വേസിന് കീഴില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ നേരിട്ട് യോഗ്യത നേടാനുള്ള സുവര്‍ണാവസരവും ഇന്ത്യ നഷ്ടപ്പെടുത്തുകയുണ്ടായി.