പുതിയ ടീമിൽ കളിക്കാൻ റുതുരാജ് ഗെയിക്ക്വാദ്, തകർപ്പൻ കരാർ ഒപ്പുവെച്ചു; ഇത് കിടിലൻ നീക്കം

Spread the love

പുതിയ ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യൻ സൂപ്പർ താരം റുതുരാജ് ഗെയിക്ക്വാദ്. ഇനി കളിക്കുക ഈ ഇംഗ്ലീഷ് ക്ലബ്ബിൽ. കരാർ ഒപ്പുവെച്ചു.

ഹൈലൈറ്റ്:

  • അടുത്ത ദൗത്യത്തിന് റുതുരാജ് ഗെയിക്ക്വാദ്
  • പുതിയ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു
  • പരിക്ക് മൂലം 2025 സീസൺ ഐപിഎല്ലിൽ റുതു കളിച്ചത് അഞ്ച് മത്സരങ്ങൾ മാത്രം
റുതുരാജ് ഗെയിക്ക്വാദ്
റുതുരാജ് ഗെയിക്ക്വാദ് (ഫോട്ടോസ്Samayam Malayalam)
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റർമാരിൽ ഒരാളാണ് റുതുരാജ് ഗെയിക്ക്വാദ് . ഐപിഎല്ലിൽ ചെന്നൈ ‌സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് ഇരുപത്തിയെട്ടുകാരനായ റുതു. 2025 സീസൺ ഐപിഎല്ലിൽ പക്ഷേ അഞ്ച് മത്സരങ്ങൾ മാത്രമേ റുതുവിന് കളിക്കാൻ സാധിച്ചുള്ളൂ. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കിൽ നിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുത്ത താരം നിലവിൽ ഇന്ത്യ എ ടീമിന് ഒപ്പമാണുള്ളത്. ഇപ്പോളിതാ പുതിയൊരു ദൗത്യത്തിന് തയ്യാറെടുക്കുകയാണ് അദ്ദേഹം.ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ യോർക്ക്ഷെയറുമായി കരാർ ഒപ്പുവെച്ചിരിക്കുകയാണ് ഇപ്പോൾ റുതുരാജ് ഗെയിക്ക്വാദ്. ഈ വർഷത്തെ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലും വൺ ഡേ കപ്പിലും അദ്ദേഹം ടീമിനായി കളിക്കും. ചൊവ്വാഴ്ചയാണ് താരത്തെ സൈൻ ചെയ്ത വിവരം ഇംഗ്ലീഷ് ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടത്. അഞ്ച് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ റുതു, യോർക്ക്ഷെയറിനായി കളിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം മെട്രോ ബാങ്ക് വൺ ഡേ കപ്പിലും താരത്തിന്റെ സാന്നിധ്യം ടീമിന് ലഭിക്കും.

പുതിയ ടീമിൽ കളിക്കാൻ റുതുരാജ് ഗെയിക്ക്വാദ്, തകർപ്പൻ കരാർ ഒപ്പുവെച്ചു; ഇത് കിടിലൻ നീക്കം

നിലവിൽ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന് ഒപ്പമാണ് റുതുരാജ് ഗെയിക്ക്വാദ്. എന്നാൽ ഇംഗ്ലണ്ട് ലയൺസിന് എതിരെ നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും റുതുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

യോർക്ക്ഷെയറിനായി കളിക്കാൻ ഒരുങ്ങുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് റുതുരാജ് ഗെയിക്ക്വാദ്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ലിസ്റ്റിലെ ഒന്നാമൻ. സച്ചിന് ശേഷം യുവരാജ്‌ സിങ്, ചേതേശ്വർ പുജാര എന്നിവരും യോർക്ക്ഷെയറിനായി കളിച്ചിട്ടുണ്ട്.

Also Read: സുരേഷ് റെയ്ന ചെന്നൈയിലേക്ക് പുതിയ റോളിൽ തിരിച്ചെത്തുമോ

2021 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് റുതുരാജ് ഗെയിക്ക്വാദ്. ആറ് ഏകദിനങ്ങളും, 23 ടി20 മത്സരങ്ങളുമാണ് ഇന്ത്യക്കായി റുതു കളിച്ചത്. ഇതിൽ ഏകദിനത്തിൽ 19.16 ബാറ്റിങ് ശരാശരിയിൽ 115 റൺസും, ടി20 യിൽ 39.56 ബാറ്റിങ് ശരാശരിയിൽ 633 റൺസുമാണ് റുതുവിന്റെ സമ്പാദ്യം.

Also Read: വെടിക്കെട്ട് സെഞ്ചുറി, സിക്സ് മഴ പെയ്യിച്ച് സിഎസ്കെ താരം. അടുത്ത സീസണിൽ ഇവൻ മിന്നിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ മത്സരങ്ങളിലും മികച്ച റെക്കോഡാണ് റുതുവിനുള്ളത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 41.77 ബാറ്റിങ് ശരാശരിയിൽ 2632 റൺസ് നേടിയ റുതു, ഏഴ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ലിസ്റ്റ് എ യിൽ 86 കളികളിൽ നിന്ന് 56.15 ബാറ്റിങ് ശരാശരിയിൽ 4324 റൺസാണ് ഈ വലംകൈയ്യൻ ബാറ്ററുടെ സമ്പാദ്യം. 16 സെഞ്ചുറികളും 17 അർധസെഞ്ചുറികളും ലിസ്റ്റ് എ യിൽ താരം നേടിയിട്ടുണ്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!