കുടലിന്റെയും കരളിന്റെയും ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആരോഗ്യകരമായ കുടലിന്റെയും കരളിന്റെയും പ്രവർത്തനത്തിന് ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകാഹാരത്തിലൂടെ സാധിക്കും. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ച് ദിവസം തുടങ്ങുന്നത് ഇവയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
കുടലിന്റെയും കരളിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന 3 ഭക്ഷണങ്ങളെക്കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ജോസഫ് സൽഹാബ് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. കുടലിന്റെയും കരളിന്റെയും ആരോഗ്യത്തിനായി എല്ലാ ദിവസവും രാവിലെ കഴിക്കുന്ന മൂന്ന് ഭക്ഷണങ്ങളെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞത്. ഈ മൂന്ന് ഭക്ഷണങ്ങൾ കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെ എങ്ങനെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
Also Read: 1 വർഷം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 6 കാര്യങ്ങൾ ചെയ്തോളൂ
1. ബെറികൾ
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികൾ കുടലിനും കരളിനുമുള്ള സൂപ്പർഫുഡുകളാണ്. പ്രത്യേകിച്ച് ബ്ലൂബെറികളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
2. മിക്സഡ് നട്സ്
ബെറികൾ മിക്സഡ് നട്‌സുമായി കലർത്തി എല്ലാ ദിവസവും രാവിലെ കഴിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാൽനട്ട്, ബദാം, കശുവണ്ടി, പിസ്ത, മക്കാഡാമിയ നട്‌സ് എന്നിവ കഴിക്കാറുണ്ട്. കൂടുതൽ നട്‌സ് കഴിക്കുന്ന ആളുകൾക്ക് സാധാരണയായി വൈജ്ഞാനിക ആരോഗ്യം, ഡിമെൻഷ്യ സാധ്യത കുറവ്, വൻകുടൽ കാൻസറിനുള്ള സാധ്യത കുറവ് എന്നിവ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഒരു മാസം രാത്രി ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
3. ബ്ലാക്ക് കോഫി
എല്ലാ ദിവസവും രാവിലെ ബ്ലാക്ക് കോഫി കുടിക്കാറുണ്ടെന്ന് ഡോ. സൽഹാബ് പറഞ്ഞു. കട്ടൻ കാപ്പി വൈജ്ഞാനിക ആരോഗ്യം, ഹൃദയ സംബന്ധമായ ആരോഗ്യം, കരളിന്റെ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗമുള്ളവരിൽ. കരൾ കാൻസറിനുള്ള സാധ്യതയും കുറയ്ക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.