മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പൊതുവേ തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. ചെലവുകളും അതനുസരിച്ച് വർധിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകർക്ക് സഹായങ്ങൾ ചെയ്തുകൊടുക്കും.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
സഹിഷ്ണതടോയെയുള്ള പെരുമാറ്റം സർവ്വകാര്യ വിജയം നേടിത്തരും. തൊഴിലിടത്തിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. ജീവിത പങ്കാളിയുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ചെലവുകൾ വർധിക്കും.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മിഥുനം രാശി (മെയ് 22 – ജൂൺ 21)
സഹായം നൽകിയവരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകും. പുതിയ തൊഴിലിടത്തിനെപ്പറ്റി ആലോചിക്കും. ജീവിത പങ്കാളിയുമായി വാക്കുതർക്കം ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കു്ം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
കർക്കടകം രാശി (ജൂൺ 22 – ജൂലൈ 23)
തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം നേരിടും. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തുതീർക്കാൻ അധികസമയം വേണ്ടിവരും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. ലോട്ടറി, വാതുവെപ്പ് എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. ആരോഗ്യകാര്യങ്ങൾ ശ്രദ്ധ പുലർത്തണം
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വ്യക്തിപരമായ കാര്യങ്ങൾക്ക് കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. മാനസിക സമ്മർദ്ദം വർധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയങ്ങൾ കൈവരിക്കും. യാത്രാക്ലേശം വർധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകളും വർധിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്തംബർ 23)
തൊഴിലിടത്തിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. മേലധികാരിയുടെ അനുമോദനം ലഭിക്കാൻ ഇടയുണ്ട്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കും. ജീവിത പങ്കാളിയുമായി ഉടലെടുത്ത തർക്കങ്ങൾ പരിഹരിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കായി കുടുതൽ സമയം ചെലവഴിക്കും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സ്വകാര്യജീവിതത്തിന് കുടുതൽ പ്രാധാന്യം നൽകും. സുഹൃത്തുക്കളിൽ നിന്ന്് നേട്ടങ്ങൾ ഉണ്ടാകും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കാൻ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. ആരോഗ്യ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സാമ്പത്തിക ചെലവുകൾ വർധിക്കും. തൊഴിലിടത്തിൽ പുതിയ കർമ്മ പദ്ധതികൾ ഏറ്റെടുക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കാൻ ഇടയുണ്ട്. മാതാപിതാക്കളുടെ ദീർഘനാളായുള്ള ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ജോലി സംബന്ധമായ നിങ്ങളുടെ ആഗ്രഹങ്ങൾ വർധിക്കും. മെച്ചപ്പെട്ട ജോലിയ്ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങും. സുഹൃത്തുക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് നിർബന്ധിതനാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
മകരം രാശി (ഡിസംബർ 23-ജനുവരി 20)
ദീർഘനാളായി മുടങ്ങിക്കിടന്ന് പലപദ്ധതികളും പുനരാംരഭിക്കും. നിലവിലുള്ള ജോലിയിൽ നിന്നും പുതിയ സ്ഥലത്തേക്ക് മാറുന്നത് സംബന്ധിച്ച് ആലോചിക്കും. ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. അപ്രതീക്ഷിത ധനയോഗത്തിന് സാധ്യതയുണ്ട്. എടുത്തുചാട്ടം ഒഴിവാക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വ്യക്തിപരമായ ആവശ്യങ്ങൾക്കായി കുടുതൽ പണം ചെലവഴിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകും. പഴയകാല സുഹൃത്തുക്കളെ കാണാനും അവരുമായി സൗഹൃദം പുതുക്കാനും യോഗമുണ്ട്. ജീവിതപങ്കാളിയുമായി ദൂരയാത്രയ്ക്ക് യോഗമുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കുടുതൽ സമയം വേണ്ടിവരും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. സാമുഹിക പ്രവർത്തനത്തിന് കുടുതൽ സമയം ചെലവഴിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകളും വർധിക്കും.