അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍

Spread the love

FIFA World Cup 2026 qualifier ARG vs COL: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന കൊളംബിയയോട് 1-1ന് സമനിലയില്‍ പിരിഞ്ഞു. എന്‍സോ ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ അന്‍മാഡയാണ് 81ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ മടക്കിയത്.

ഹൈലൈറ്റ്:

  • കൊളംബിയ-1, അര്‍ജന്റീന-1
  • എന്‍സോയ്ക്ക് ചുവപ്പ് കാര്‍ഡ്
  • കൊളംബിയ ആറാം സ്ഥാനത്ത്‌

അര്‍ജന്റീന-കൊളംബിയ മല്‍സരത്തില്‍ നിന്ന്‌
അര്‍ജന്റീന-കൊളംബിയ മല്‍സരത്തില്‍ നിന്ന്‌ (ഫോട്ടോസ്Samayam Malayalam)
ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ( FIFA World Cup 2026 qualifier ) നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന സമനില ഗോളുമായി കരകയറി. സ്വന്തം തട്ടകമായ ബ്യൂണസ് അയേഴ്‌സില്‍ കളി അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ നേടിയ ഗോളിന് കൊളംബിയയോട് ( Argentina vs Colombia ) 1-1ന് രക്ഷപ്പെടുകയായിരുന്നു. 24ാം മിനിറ്റില്‍ ആദ്യ ഗോളടിച്ച് മുന്നിലെത്തിയ കൊളംബിയക്ക് 81ാം മിനിറ്റിലാണ് അര്‍ജന്റീന മറുപടി നല്‍കിയത്. തിയാഗോ അല്‍മാഡയാണ് സ്‌കോറര്‍.ഈ സമനിലയോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് അടുത്ത ലോകകപ്പ് കളിക്കാനുള്ള അവകാശവാദം കൊളംബിയ ശക്തമാക്കി. ആറ് രാജ്യങ്ങളാണ് മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടുക. കൊളംബിയ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച അര്‍ജന്റീന ലോകകപ്പ് 2026ന് യോഗ്യത നേടുന്ന ആദ്യ രാജ്യങ്ങളില്‍ നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു.

അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍

കഴിഞ്ഞ മല്‍സരത്തില്‍ ചിലിക്കെതിരെ 1-0ന് ജയിച്ച അര്‍ജന്റീനയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പകരക്കാരനായാണ് ഇറങ്ങിയതെങ്കില്‍ കൊളംബിയക്കെതിരെ തുടക്കം മുതല്‍ കളത്തിലുണ്ടായിരുന്നു. 2024 നവംബറിന് ശേഷം ഇതാദ്യമായാണ് മെസ്സി അര്‍ജന്റീനിയന്‍ മണ്ണില്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ തിരിച്ചെത്തുന്നത്. ഫിഫ ക്ലബ് ലോകകപ്പ് 2025ല്‍ കളിക്കുന്നതിന് ഇന്റര്‍ മയാമിയിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള മെസ്സിയുടെ അര്‍ജന്റീനയിലെ അവസാന മത്സരമായിരുന്നു കൊളംബിയയ്ക്കെതിരായ പോരാട്ടം.

വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
ഒട്ടമെന്‍ഡിയെയും എന്‍സോയെയും സസ്പെന്‍ഷന് ശേഷം തിരിച്ചെത്തിയ മല്‍സരത്തില്‍ അര്‍ജന്റീന 4-3-3 എന്ന സാധാരണ കൗണ്ടര്‍-അറ്റാക്കിങ് ഫോര്‍മേഷനിലാണ് അണിനിരന്നത്. കഴിഞ്ഞ മാച്ചില്‍ പെറുവിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കൊളംബിയ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ബ്യൂണസ് അയേഴ്‌സില്‍ രണ്ടുംകല്‍പ്പിച്ചായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊളംബിയയെ 1-0ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന 16-ാമത് കോപ്പ അമേരിക്ക കിരീടം നേടിയത്.

മറക്കാനാവുമോ ആ ഇന്നിങ്‌സുകള്‍… ഐസിസി ഹാള്‍ ഓഫ് ഫെയിമിന്റെ അനശ്വരതയിലേക്കുള്ള എംഎസ് ധോണിയുടെ യാത്ര ഇങ്ങനെ
കളി തുടങ്ങി നാലാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മെസ്സിക്ക് ആദ്യ അവസരം ലഭിച്ചു. കിക്ക് കൊളംബിയന്‍ താരങ്ങള്‍ ചെറുത്തെങ്കിലും പന്ത് ലഭിച്ച എന്‍സോ മെസ്സിക്ക് കൈമാറി. എന്നാല്‍ മെസ്സിയുടെ വലങ്കാല്‍ ഷോട്ട് പുറത്തേക്ക് പോയി. തുടക്കത്തില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ അര്‍ജന്റീന മുന്നിട്ടുനിന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് കൊളംബിയ ആണ്. 16ാം മിനിറ്റില്‍ ലഭിച്ച നല്ലൊരു അവസരം കൊളംബിയ പാഴാക്കി. ജെയിംസ് റോഡ്രിഗസ് നല്‍കിയ ത്രൂ ബോളില്‍ മഷാഡോയുടെ കിക്ക് ലക്ഷ്യംതെറ്റി.

24ാം മിനിറ്റില്‍ ഒന്നാന്തം ഫീല്‍ഡ് ഗോളിലൂടെ ലൂയിസ് ഡയസ് കൊളംബിയയെ മുന്നിലെത്തിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ മൈതാന മധ്യത്തിന് തൊട്ടടുത്ത് വച്ച് ലഭിച്ച പന്തുമായി ഇടതുവശത്തുകൂടി മുന്നേറിയ അദ്ദേഹം തടയാനെത്തിയ താരത്തെ വെട്ടിച്ച് ബോക്‌സിന് അടുത്തേക്ക് നീങ്ങി. നാല് പ്രതിരോധക്കാരെയും കബളിപ്പിച്ച് ലൂയിസ് ഡയസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഒരു അവസരവും നല്‍കാതെ വലയിലെത്തി.

ഇതോടെ അര്‍ജന്റീന 4-4-2 എന്ന ഫോര്‍മേഷനിലേക്ക് മാറി. 30ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി റീബൗണ്ടിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് ഗോള്‍ മടക്കിയെങ്കിലും ഓഫ് സൈഡ് ആയി. 39ാം മിനിറ്റില്‍ സമനില ഗോള്‍ നേടാനുള്ള അവസരം അല്‍വാരസിന് ലഭിച്ചെങ്കിലും ബോക്‌സില്‍ ഡേവിന്‍സണ്‍ സാഞ്ചെസ് കൊളംബിയയുടെ രക്ഷകനായി.

60ാം മിനിറ്റില്‍ കൊളംബിയന്‍ താരം റിച്ചാര്‍ഡ് റയസ് ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് മാര്‍ട്ടിനസ് മികച്ച സേവിലൂടെ വിഫലമാക്കി. പിന്നാലെ ഓപണ്‍ ഗോള്‍ ചാന്‍സില്‍ അര്‍ജന്റീനയുടെ എന്‍സോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 68ാം മിനിറ്റില്‍ വീണ്ടും അര്‍ജന്റീന അവസരം കളഞ്ഞുകുളിച്ചു. മെസ്സിയുടെ ഫ്രീ കിക്ക് മിയെര്‍ തടുത്തിട്ടപ്പോള്‍ നിക്കോയുടെ റീബൗണ്ട് ഷോട്ട് വലയുടെ പുറത്താണ് പതിച്ചത്.

71ാം മിനിറ്റില്‍ അര്‍ജന്റീന 10 പേരായി ചുരുങ്ങി. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കാസ്റ്റാനോ ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കവെ അപകടമായ രീതിയില്‍ ഉയര്‍ത്തിയ ബൂട്ട് തലയില്‍ തട്ടിയതോടെയാണ് ചെല്‍സി മിഡ്ഫീല്‍ഡര്‍ക്ക് കളംവിടേണ്ടി വന്നത്.

അര്‍ജന്റീന കിട്ടിയ അവസരങ്ങള്‍ പാഴാക്കുന്നത് തുടര്‍ന്നതോടെ 78ാം മിനിറ്റില്‍ മെസ്സിയെയും മെദിനയേയും പിന്‍വലിച്ചു. പിന്നാലെ സമനില ഗോള്‍ പിറന്നു. പന്തുമായി ബോക്‌സിലേക്ക് കയറിയ ഉടന്‍ അല്‍മാഡ തൊടുത്ത ഗ്രൗണ്ടര്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ വലയുടെ ഇടത്തേമൂലയിലെത്തി.

വിജയഗോളിനായി ആരാധകര്‍ ആര്‍ത്തുവിളിച്ചെങ്കിലും അര്‍ജന്റീനയുടെ ശ്രമങ്ങള്‍ ഒരു ഫലവുമില്ലാതെ അവസാനിച്ചു. ഇതിനിടെ 86ാം മിനിറ്റില്‍ ലഭിച്ച അവസരം കൊളംബിയ്ക്ക് മുതലാക്കാനായില്ല. ആദ്യ പകുതി കൂടുതല്‍ തന്ത്രപരമായിരുന്നെങ്കിലും രണ്ടാം പകുതി ശാരീരിക പോരാട്ടമായി മാറി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!