റീൽസുകളിൽ അഡിക്ട് ആയവരല്ലേ നമ്മളിൽ പലരും…ചിരിപ്പിക്കുന്നതും ഭയപ്പെടുത്തുന്നും എന്ന് തുടങ്ങി എഐയുടെ കടന്ന് വരവോടെ റീലുകളെല്ലാം വേറെ ലെവലായി കഴിഞ്ഞു. എഐയും മനുഷ്യന്റെ ബുദ്ധിയും ചേർന്നാൽ അത്ഭുതം സംഭവിക്കും അല്ലേ. ഇത് വ്യക്തമാക്കുന്ന ഒരു കൂട്ടം റീലുകളാണ് ഇപ്പോൾ വൈറലാവുന്നത്. പക്ഷേ ഈ റീലുകൾ വെറുതെയങ് കണ്ട് പോകാൻ പറ്റില്ല…നന്നായി ബുദ്ധി ഉപയോഗിച്ചാലെ അതിന്റെ അർഥം മനസിലാവു. എന്താണ് സംഗതി എന്നറിയണ്ടേ?
മലയാളത്തിലെ പഴഞ്ചൊല്ലുകൾ വെച്ചുള്ള റീലുകളാണ് ഇത്. ഓരോ റീലും ഓരോ പഴഞ്ചൊല്ലുകളാണ് പറയുന്നത്. ഏത് പഴഞ്ചൊല്ലാണ് ഈ വിഡിയോയിലൂടെ ഉദ്ധേശിക്കുന്നത് എന്ന് നിങ്ങൾ പറയണം. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Also Read: “ഇതാ എന്റെ കിടാവ് സിമ്പ;” കടുവ കുട്ടിയെ ഓമനിച്ചു വളർത്തുന്ന അമ്മ വൈറൽ; വീഡിയോ
ബനാന ടോക്ക് എന്ന ഈ റീൽ സീരീസിന് ഇപ്പോൾ ആരാധകർ ഏറെയാണ്. ഗതികെട്ടാൽ പുലി പുല്ലും തിന്നും…എലിയെ പേടിച്ച് ഇല്ലം ചുട്ടു…പുത്തനച്ചി പുരപ്പുറം തൂക്കും…ഇങ്ങനെ പോകുന്നു പഴഞ്ചൊല്ലു റീൽ. ഒരു രക്ഷയുമില്ലാത്ത ബുദ്ധി എന്നാണ് റീൽ കണ്ടവരുടെ കമന്റുകൾ.
Also Read: “ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?”; കുളത്തിൽ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന; വീഡിയോ
ഇനിയുള്ള റീലുകളിലെ പഴഞ്ചൊല്ലുകളേതെന്ന് നിങ്ങൾ തന്നെ ബുദ്ധി ഉപയോഗിച്ച് കണ്ടുപിടിക്കൂ…