കേരള ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വരുന്നു, ആരൊക്കെ പുറത്താകും? വിദേശ നിരയിൽ മാറ്റം ഉറപ്പ്

Spread the love

അടുത്ത സീസണ് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് ( Kerala Blasters FC ) ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുമെന്ന് സൂചന. രണ്ട് വിദേശ താരങ്ങൾ ടീം വിട്ടേക്കും. സാധ്യതകൾ ഇങ്ങനെ.

ഹൈലൈറ്റ്:

  • കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മാറ്റങ്ങൾ വരും
  • വിദേശ താരങ്ങൾ ടീം വിട്ടേക്കും
  • അടുത്ത സീസണ് ടീം രണ്ടും കൽപ്പിച്ച്
കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് (ഫോട്ടോസ്Samayam Malayalam)
പിറവിയെടുത്ത് 10 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ലാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് ( Kerala Blasters FC ). 2024-25 സീസണിലും ടീമിന്റെ പ്രകടനങ്ങൾ ദയനീയമായിരുന്നു. കളിച്ച മൂന്ന് ടൂർണമെന്റുകളിലും അവർ നിരാശപ്പെടുത്തി. ആദ്യ കിരീടമാണ് 2025-26 സീസണിൽ ടീം ലക്ഷ്യമിടുന്നത്‌. അത് മുന്നിൽക്കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളും അവർ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ഏതാനും താരങ്ങൾ ടീം വിട്ടുകഴിഞ്ഞു‌. അമെയ് രണെവാഡെയെ ടീം പുതിയതായി സൈൻ ചെയ്തു. സീസണ് മുൻപ് ടീമിൽ ഇനിയും മാറ്റങ്ങൾ വരുമെന്നാണ് സൂചനകൾ‌‌. നിലവിൽ ടീമിന്റെ വിദേശ നിരയും അടുത്ത സീസണ് മുമ്പ് വരാൻ സാധ്യതയുള്ള മാറ്റങ്ങളും നോക്കാം.

നിലവിൽ അഞ്ച് വിദേശ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിലുള്ളത്. ദുസൻ ലഗാറ്റോർ, മിലോസ് ഡ്രിൻസിച്ച്, അഡ്രിയാൻ ലൂണ, നോഹ സദൗയി, ജെസ്യൂസ് ജിമെനസ് എന്നിവരാണിത്. ഇതിൽ ചിലർ അടുത്ത സീസണ് മുൻപ് ടീമിൽ നിന്ന് പുറത്തായേക്കുമെന്നാണ് സൂചനകൾ. ഇതിൽ ക്ലബ്ബിൽ നിന്ന് പുറത്തേക്ക് പോകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരം മിലോസ് ഡ്രിൻസിച്ചാണ്.

കേരള ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വരുന്നു, ആരൊക്കെ പുറത്താകും? വിദേശ നിരയിൽ മാറ്റം ഉറപ്പ്

മോണ്ടിനെഗ്രോയിൽ നിന്നുള്ള പ്രതിരോധ താരമായ ഡ്രിൻസിച്ച് 2023-24 സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. 2025-26 സീസൺ അവസാനം വരെ താരത്തിന് മഞ്ഞപ്പടയുടെ കരാർ ബാക്കിയുണ്ട്. എന്നാൽ കരാർ പൂർത്തിയാകുന്നതിന് മുമ്പേ ഡ്രിൻസിച്ച് ക്ലബ്ബ് വിടാനാണ് സാധ്യത.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് തായ്ലൻഡ് ലീഗിലെ ക്ലബ്ബിലേക്ക് ഡ്രിൻസിച്ച് ചേക്കേറിയേക്കുമെന്ന സൂചനകൾ ശക്തമാണ്. നിലവിൽ ടീമിന്റെ നായകനായ യുറഗ്വായ് സൂപ്പർ താരം അഡ്രിയാൻ ലൂണയും ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ശക്തമാണെന്നാണ് റിപ്പോർട്ട്. 2021-22 സീസൺ മുതൽ മഞ്ഞപ്പടക്ക് ഒപ്പമുള്ള ലൂണക്ക് 2027 മെയ് അവസാനം വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ബാക്കിയുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിലെ കരാർ ലൂണ പൂർത്തിയാക്കാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ.

Also Read: കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സൂപ്പർ താരം ടീം വിടുന്നു. കരാർ ബാക്കി നിൽകുന്ന താരമാണ് മഞ്ഞപ്പട വിടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിലെ മറ്റൊരു വിദേശ പ്രതിരോധ താരമാണ് ദുസാൻ ലഗാറ്റോർ. മോണ്ടിനെഗ്രോ താരമായ ലഗാറ്റോർ, കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2027 മെയ് അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാറുള്ള താരം ഈ സീസണിൽ ടീമിൽ തുടരാനാണ് സാധ്യത.

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പുള്ള വിദേശ താരമാണ് നോഹ സദൗയി. 2024-25 സീസണ് മുൻപ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരം രണ്ട് വർഷ കരാറാണ് ക്ലബ്ബുമായി ഒപ്പുവെച്ചത്. മഞ്ഞപ്പടക്ക് ഒപ്പമുള്ള ആദ്യ സീസണിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച താരത്തിന് ടീമിന്റെ പുതിയ പരിശീലകൻ ദവീദ് കറ്റാലയുടെ പദ്ധതികളിൽ ഇടമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഹാപ്പി ന്യൂസ്, സൂപ്പർ താരത്തിന്റെ കാര്യത്തിൽ സുപ്രധാന അപ്ഡേറ്റ് പുറത്ത്
സ്പാനിഷ് താരമായ ജെസ്യൂസ് ജിമെനസും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്. 2024-25 സീസണ് മുൻപ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ആദ്യ സീസണിൽ കിടിലൻ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

അതേ സമയം കഴിഞ്ഞ സീസണിൽ സ്ക്വാഡിലുണ്ടായിരുന്ന ഒരു വിദേശ താരമാണ് 2025-26 സീസണ് മു‌ൻപ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ഘാന താരം ക്വാമെ പെപ്രയാണിത്. കരാർ അവസാനിച്ചതോടെയാണ് പെപ്ര നാട്ടിലേക്ക് മടങ്ങിയത്. പെപ്രക്ക് പിന്നാലെ ഏതൊക്കെ വിദേശ താരങ്ങൾ മഞ്ഞപ്പട വിടുമെന്ന് കണ്ടറിയാം.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!