India A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര

Spread the love


india A vs India Intra Squad Match: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് സെലക്ടർമാർക്കും ടീം മാനേജ്മെന്റിനും ബാറ്റുകൊണ്ട് മറുപടി നൽകി സർഫറാസ് ഖാൻ. ഇന്ത്യ എയും ഇന്ത്യൻ ടീമും തമ്മിലുള്ള ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ അതിവേഗ സെഞ്ചുറിയിലേക്ക് എത്തിയാണ് ഇംഗ്ലീഷ് മണ്ണിലും തനിക്ക് മികവ് കാണിക്കാനാവുമെന്ന് സർഫറാസ് ഖാൻ തെളിയിച്ചത്. 

76 പന്തിൽ നിന്ന് സർഫറാസ് ഖാൻ സെഞ്ചുറി കണ്ടെത്തിയതോടെ താരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റകളുടെ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതിന് എതിരെ വിമർശനം ശക്തമാകും. ഇന്ത്യൻ റെഡ് ബോൾ ടീമിൽ സ്ഥാനം തിരികെ പിടിക്കാൻ ഉറച്ചാണ് സർഫറാസ് ഖാന്റെ ഇൻട്രാ സ്ക്വാഡ് മത്സരത്തിലെ ബാറ്റിങ് പ്രകടനം വന്നത്. 

Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും

15 ഫോറും രണ്ട് സിക്സും പറത്തി 101 റൺസോടെ റിട്ടയർഡ്     ഔട്ട് ആയാണ് സർഫറാസ് ക്രീസ് വിട്ടത്. മറ്റ് ബാറ്റർമാർക്ക് ക്രീസിൽ സമയം കിട്ടുന്നതിന് വേണ്ടിയാണ് ഇത്. നേരത്തെ ഇംഗ്ലണ്ട് ലയേൺസിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിൽ സർഫറാസ് ഖാൻ 92 റൺസ് കണ്ടെത്തിയിരുന്നു. 

സർഫറാസ് ഖാന്റെ സെഞ്ചുറിയുടെ ബലത്തിൽ 299-6 എന്ന നിലയിലാണ് ഇന്ത്യ ശനിയാഴ്ചത്തെ കളി അവസാനിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 459 റൺസ് ആണ് കണ്ടെത്തിയത്. ശനിയാഴ്ച കളി അവസാനിപ്പിക്കുമ്പോൾ 45 റൺസോടെ ഇഷാൻ കിഷനും 19 റൺസോടെ ശാർദൂൽ താക്കൂറുമാണ് ക്രീസിൽ. 

Also Read: വർണവെറിയന്മാരുടെ നെഞ്ചിൽ ചവിട്ടി ബവുമ;’ക്വാട്ട ക്യാപ്റ്റനെന്ന്’ വിളിച്ചവർ കാണുന്നുണ്ടോ?

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഇടവേളയ്ക്ക് ശേഷം റെഡ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയപ്പോൾ ശനിയാഴ്ചത്തെ സെഷനിൽ വിക്കറ്റ് വീഴ്ത്താനായില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഏഴ് ഓവറിൽ 36 റൺസ് ആണ് ബുമ്ര വഴങ്ങിയത്. 

മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ മുഹമ്മദ് സിറാജ് 86 റൺസ് ആണ് വിട്ടുകൊടുത്തത്. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി എത്തിയ അർഷ്ദീപ് സിങ്ങിനും ശനിയാഴ്ചത്തെ സെഷനിൽ വിക്കറ്റ് കണ്ടെത്താനായില്ല. ഇന്ത്യൻ സീനിയർ ടീമിനായി ബാറ്റ് വീശിയ അഭിമന്യു ഈശ്വരനും സായ് സുദർശനും 39, 38 സ്കോറുകൾ വീതമാണ് നേടിയത്. 

Also Read: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും രാഹുലിനും അനായാസം അർധ ശതകം കണ്ടെത്താനായത് ഇന്ത്യക്ക് ആശ്വാസം നൽകുന്നതാണ്. ഇന്ത്യ എ- ഇന്ത്യ ഇൻട്രാ സ്ക്വാഡ് മത്സരത്തിന്റെ ലൈവ് സ്ട്രീം ലഭ്യമല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. എതിർ ടീമിന് തങ്ങളുടെ തന്ത്രങ്ങളെ കുറിച്ചുള്ള സൂചന നൽകുന്നത് ഒഴിവാക്കാനാണ് മുഖ്യ പരിശീലകൻ ഗംഭീർ ലൈവ് സ്ട്രീം ഉൾപ്പെടെ ഉണ്ടാവരുത് എന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടത്. ജൂൺ 20ന് ഹെഡിങ്ലേയിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിനും ഇതിലൂടെ തുടക്കമാവും.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!