എറണാകുളം: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയ്ക്ക് നേരെ വധശ്രമം. എസ്ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കദളിക്കാട് വഴിയാഞ്ചിറ ഭാഗത്ത് വച്ചാണ് സംഭവമുണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ എസ്ഐയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി.
രണ്ട് തവണയാണ് ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയത്. മൂവാറ്റുപുഴ കല്ലൂർക്കാട് സ്റ്റേഷനിലെ എസ്ഐ ഇഎം മുഹമ്മദിന് നേരെയാണ് വധശ്രമം. ഗുരുതരമായി പരിക്കേറ്റ എസ്ഐ ചികിത്സയിലാണ്. വലതുകാലിൽ രണ്ട് ഒടിവുണ്ടായി. എസ്ഐയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വൈകിട്ട് മൂന്നരയോടെ പട്രോളിങ്ങിന് ഇറങ്ങിയ എസ്ഐ മുഹമ്മദും സംഘവും കറുത്ത സാൻട്രോ കാറിൽ എത്തിയ രണ്ടുപേരെ വഴിയാഞ്ചിറ ഭാഗത്ത് വച്ച് തടഞ്ഞു. കാറിലെത്തിയ രണ്ട് പേർ വാഹനം നിർത്തി എന്തോ കൈമാറ്റം ചെയ്യുന്നതായി കണ്ടതിനെ തുടർന്ന് പട്രോളിങ് വാഹനം നിർത്തി എസ്ഐ മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു.
ഈ സമയം ഇവർ കാർ സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവരോട് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനാവശ്യപ്പെട്ടു. എന്നാൽ ഇവർ പുറത്തേക്ക് വരാൻ തയ്യാറായില്ല. ഈ സമയത്ത് എസ്ഐ കാറിന്റെ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടെ ഇവർ കാർ മുന്നോട്ട് എടുക്കുകയായിരുന്നു.
ALSO READ: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ
കാറിന്റെ മുൻചക്രം എസ്ഐയുടെ കാലിൽ കയറിയതോടെ ഇദ്ദേഹം റോഡിലേക്ക് വീണു. കാർ വലതുകാലിന്റെ തുട വരെ ഇവർ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കി. നെഞ്ചിനോട് ചേർന്ന് കഴുത്തിന്റെ ഒരു വശത്തുകൂടെയാണ് കാർ ഓടിച്ചിറക്കിയത്.
കൂടെ പട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസുകാരൻ ജീപ്പിൽ നിന്നിറങ്ങി ഓടിയെത്തി കാർ തടയാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്ന ഒരാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ആൾ കാറുമായി കടന്നുകളഞ്ഞു. നാട്ടുകാർ പ്രതികളിലൊരാളുടെ ചിത്രം പകർത്തിയതായി സൂചന. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.