കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസസ്ഥലത്തെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചയാൾ പിടിയിൽ. ലാബിലെ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് ക്യാമറ വച്ചത്. സംഭവത്തിൽ ലാബിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലം എന്നയാൾ പിടിയിലായി. ഇയാളെ സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതിന് ശേഷമാണ് പോലീസിന് കൈമാറിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തെളിവ് സഹിതം സ്ത്രീകൾ പിടിച്ചതോടെ ഇയാൾ കുറ്റം സമ്മതിച്ചു. അരീക്കര ലാബ് എന്ന സ്ഥാപനത്തോട് ചേർന്ന് തന്നെ സ്ത്രീകൾക്കായുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുൻവശത്താണ് ലാബ്.
ഇതിനോട് ചേർന്നുള്ള താമസസ്ഥലത്ത് അരീക്കര ലബിലെ സ്ത്രീകളും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു സ്ത്രീ ശുചിമുറിയിൽ പോയ സമയത്ത് ജനലിന് സമീപത്തായി ഒരാളെ കണ്ടു.
തുടർന്ന് യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പിന്നീട് സിസിടിവി ഉൾപ്പെടെ പരിശോധിച്ചതോടെയാണ് ലാബിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് ശുചിമുറിയുടെ ജനലിന് സമീപം മൊബൈലുമായി എത്തിയതെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.