Daily Horoscope June 16, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Spread the love



മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പണമിടപാടുകൾ സങ്കീർണമാകും. നന്നായി പഠിച്ച ശേഷം മാത്രം പുതിയ കരാർ, ഉടമ്പടികൾ എന്നിവയിൽ ഒപ്പിടുക. ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ നിന്ന് മാനസിക പിന്തുണ ലഭിക്കും. 

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വ്യക്തിപരമായി അടുപ്പമുള്ളവരുടെ കാര്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കും. തൊഴിൽ ഇടങ്ങളിൽ കുടുതൽ ഉത്തരവാദിത്വം വന്നുചേരാൻ ഇടയുണ്ട്. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. 

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി  (മെയ് 22 – ജൂൺ 21)

ദാമ്പത്യജീവിതത്തിൽ പ്രതിസന്ധികൾ ഉടലെടുക്കും. നിങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖാനിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ ശ്രദ്ധയും മിതത്വവും പാലിക്കുക. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരാൻ ഇടയുണ്ട്. ഭൗതീകമായ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും.

കർക്കടകം രാശി  (ജൂൺ 22 – ജൂലൈ 23

ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമയം കൂടിയാണിത്. വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും നിങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ആത്മപരിശോധനയ്ക്ക് വിധേയമാക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കാൻ കുടുതൽ സമയം ചെലവഴിക്കും. 

Also Read: മകരക്കൂറുകാർക്ക് സമയം അനുകൂലമല്ല, കുംഭക്കൂറുകാർക്ക് ദാമ്പത്യത്തിൽ തർക്കങ്ങൾ, മീനക്കൂറുകാർക്ക് കടബാധ്യതകളിൽ നിന്നും മുക്തി

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അപ്രീതിക്ഷിത ധനനേട്ടങ്ങൾ കിട്ടാൻ ഇടയുണ്ട്. തൊഴിലിൽ മേഖലയിൽ കുടുതൽ പരിഗണനയും സമയവും ചെലവഴിക്കും. സുഹ്യത്തുക്കളുടെ ഉപദേശങ്ങൾ സ്വീകാര്യമെന്ന് തോന്നുന്നതിനാൽ അവ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കും. 

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്തംബർ 23)

ആരോഗ്യപരമായ കാര്യങ്ങൾ കുടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ്. ഏറ്റെടുത്ത കരാർ, ജോലി എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവും വർധിക്കും. 

Also Read:തുലാക്കൂറുകാർക്ക് പ്രണയം വിവാഹത്തിലെത്തും, വൃശ്ചികക്കൂറുകാർക്ക് ദാമ്പത്യത്തിൽ സംതൃപ്തി, ധനുക്കൂറുകാർക്ക് നേട്ടങ്ങൾ നഷ്ടമാകാം

തുലാം രാശി  (സെപ്റ്റംബർ. 24 – ഒക്ടോബർ 23)

നിങ്ങളോട് തെറ്റ് ചെയ്തവർ ക്ഷമാപണം നടത്തും. മാനസിക സമ്മർദ്ദം വർധിക്കുമെങ്കിലും കുടുംബത്തിൽ നിന്നുള്ള പിന്തുണ ആശ്വാസം നൽകും. പുതിയ സംരഭങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടത്തും. ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. 

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വ്യക്തിജീവിതത്തിൽ കുടുതൽ ത്യാഗം ചെയ്യാൻ സന്നദ്ധനാകും. തൊഴിലിടത്തിലെ ആത്മാർഥമായ പ്രവൃത്തനങ്ങൾ സർവ്വരുടെയും അംഗീകാരം നേടിതരും. സാമ്പത്തിക ക്ലേശങ്ങൾ വർധിക്കാൻ ഇടയുണ്ട്. 

Also Read:മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ പ്രശസ്തിക്കും അഭിമാനത്തിനും പേരുദോഷം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. സാമ്പത്തികമായി മെച്ചം ഉണ്ടാകുമെങ്കിലും മാനസിക സംഘർഷം വർധിക്കും. 

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറയുന്നതിനാൽ  പലരുടെയും അനിഷ്ടത്തിന് പാത്രമാകും. എന്ത് പ്രതിസന്ധി ഉണ്ടായാലും ആദ്യം എടുത്ത നിലപാടിൽ തന്നെ ഉറച്ചുനിൽക്കും. ജോലിഭാരം വർധിക്കും. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

Also Read:ജൂണിൽ തിരുവോണക്കാർക്ക് തടസങ്ങൾ മാറും, അവിട്ടക്കാർക്ക് ആശ്വാസകാലം, ചതയക്കാർക്ക് കുടുംബ ജീവിതത്തിൽ സ്വൈരക്കേട്

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജോലിസ്ഥലത്തും കുടംബജീവിതത്തിലും വിരസത അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദീർഘകാല അടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികൾ വിഭാവനം ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പ് സംഭവിക്കാൻ ഇടയുള്ളതിനാൽ കുടുതൽ സൂഷ്മത പുലർത്തണം. 

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ വാക്ക്, പ്രവൃത്തി എന്നിവയെ മറ്റുള്ളവർ വളച്ചൊടിക്കാൻ സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാകുമെങ്കിലും പങ്കാളിയുടെ യുക്തിപൂർവ്വമായ പെരുമാറ്റം കൊണ്ട് അവ വേഗത്തിൽ പരിഹരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. 

Read More

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!