ജൂനിയര്‍ ക്രിക്കറ്റില്‍ പ്രായം നിര്‍ണയിക്കാന്‍ അസ്ഥി പരിശോധന; സുപ്രധാന പരിഷ്‌കരണവുമായി ബിസിസിഐ

Spread the love

യഥാര്‍ത്ഥ ശാരീരിക വികസനം അടിസ്ഥാനമാക്കി യോഗ്യത നേടാന്‍ ഇതിലൂടെ കളിക്കാര്‍ക്ക് സാധിക്കുമെന്ന് ബിസിസിഐ പ്രതിനിധി വിശദീകരിച്ചു. പ്രായപരിധി പ്രകാരമുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ഒരു സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ കുറയ്ക്കും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം (ഫോട്ടോസ്Agencies)
ജൂനിയര്‍ ക്രിക്കറ്റില്‍ പ്രായപരിധി നിര്‍ണയിക്കല്‍ പ്രക്രിയയില്‍ സുപ്രധാന പരിഷ്‌കരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ( ബിസിസിഐ ). പ്രായം സ്ഥിരീകരിക്കുന്നതിനായി ഒരിക്കല്‍ അസ്ഥി പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തി ഒരു സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉതകുന്നതാണ് പരിഷ്‌കരണം.

ജൂനിയര്‍ ക്രിക്കറ്റില്‍ നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കരണം. അസ്ഥിയുടെ പ്രായനിര്‍ണയം കണക്കാക്കുന്ന TW3 സംവിധാനം ഒരിക്കല്‍ ഉപയോഗപ്പെടുത്തിയവര്‍ക്ക് തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും +1 എന്ന നിലയില്‍ കണക്കാക്കുന്നതാണ് നിലവിലെ രീതി. ഇങ്ങനെ ശാസ്ത്രീയ വളര്‍ച്ചാ കണക്കുകൂട്ടലുകളേക്കാള്‍ ഗണിതശാസ്ത്രപരമായ കണക്കുകള്‍ കാരണം പലപ്പോഴും അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ അസ്ഥി പരിശോധന നടത്താമെന്നതാണ് നിയമമാറ്റം.

ജൂനിയര്‍ ക്രിക്കറ്റില്‍ പ്രായം നിര്‍ണയിക്കാന്‍ അസ്ഥി പരിശോധന; സുപ്രധാന പരിഷ്‌കരണവുമായി ബിസിസിഐ

16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കുള്ള കട്ട്-ഓഫ് 16.4 വയസ്സാണ്. അതേസമയം 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഇത് 14.9 ആണ്. ഈ വര്‍ഷം 15.4 അല്ലെങ്കില്‍ അതില്‍ കുറവോ അസ്ഥി പ്രായം ഉള്ള കളിക്കാര്‍ക്ക് അടുത്ത സീസണില്‍ വീണ്ടും പരിശോധന നടത്താതെ അതേ വിഭാഗത്തില്‍ തുടരാം. എന്നാല്‍ കട്ട്-ഓഫിന് സമീപമുള്ളവര്‍ക്ക് അയോഗ്യരാക്കപ്പെടുന്നതിന് പകരം രണ്ടാമത്തെ അസ്ഥി പരിശോധനയ്ക്ക് ഇനി മുതല്‍ അവസരമുണ്ട്.

സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക്, ക്യാപ്റ്റന്‍സി ലഭിച്ചേക്കും; സ്ഥിരീകരണവുമായി മാനേജര്‍
അതായത്, 2025-26 സീസണില്‍ ഒരു പുരുഷ അണ്ടര്‍-16 കളിക്കാരന്‍ അസ്ഥി പരിശോധനയ്ക്ക് വിധേയനാകുകയും 15.4 വയസ്സ് കാണിക്കുകയും ചെയ്താല്‍ അടുത്ത സീസണില്‍ മറ്റൊരു അസ്ഥി പരിശോധന ആവശ്യമില്ല. പകരം, അവരുടെ അസ്ഥി പ്രായത്തില്‍ ഒരു വര്‍ഷം കൂടി ചേര്‍ക്കപ്പെടും. ഇതിനര്‍ഥം, പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് അടുത്ത സീസണില്‍ 16.4 വയസോ അതില്‍ താഴെയോ ആയിരിക്കണമെന്നും സ്ത്രീകളുടെ കാര്യത്തില്‍ 14.9 വയസോ അതില്‍ താഴെയോ ആയിരിക്കണം എന്നുമാണ്.

ഇന്ത്യ-പാക് മല്‍സരം ഒക്ടോബര്‍ അഞ്ചിന്; വനിതാ ഏകദിന ലോകകപ്പ് വേദിയും തീയതികളും പ്രഖ്യാപിച്ചു
അതുപോലെ, ഒരു കളിക്കാരന്റെ അസ്ഥി പ്രായം 15.5 വയസ്സോ അതില്‍ കൂടുതലോ ആണെന്ന് നിര്‍ണയിക്കപ്പെട്ടാല്‍ അടുത്തവര്‍ഷം അസ്ഥി പ്രായം സ്വയമേവ 16.5 വയസ്സോ അതില്‍ കൂടുതലോ ആയിരിക്കും. 16.4 ആണ് കട്ട്ഓഫ് എന്നതിനാല്‍ അണ്ടര്‍-16 ടൂര്‍ണമെന്റിന് യോഗ്യനല്ലാതാവുന്നു.

15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍, ഈ സീസണില്‍ 13.9 വയസ്സ് പ്രായമുണ്ടെങ്കില്‍ അടുത്ത സീസണില്‍ യോഗ്യത ലഭിക്കും. ഈ സീസണില്‍ 14 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, അവര്‍ക്ക് ഈ സീസണില്‍ കളിക്കാമെങ്കിലും കട്ട് ഓഫ് 14.9 ഉള്ള അടുത്ത സീസണില്‍ കളിക്കാന്‍ കഴിയില്ല.

ക്രിക്കറ്റ് കളിക്കാര്‍ പ്രായം കുറച്ചുകാണിക്കുന്നെന്ന ആരോപണവുമായി മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദര്‍ സിങ് ഈയിടെ രംഗത്തെത്തിയിരുന്നു. 14 വയസ്സുള്ള വൈഭവ് സൂര്യവംശിയെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. നേരത്തെ, വൈഭവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ തെളിവുകള്‍ ഹാജരാക്കുകയുണ്ടായി.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി 13 വയസ്സുള്ളപ്പോള്‍ വൈഭവ് സൂര്യവംശി കളിച്ചപ്പോഴും പ്രായം ചോദ്യം ചെയ്യപ്പെട്ടിരുന്നു. 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്സ് അടിക്കാനാവുകയെന്ന് ചോദിച്ച് മുന്‍ പാക് താരം ജുനൈദ് ഖാന്‍ സൂര്യവംശിയുടെ ഷോട്ടിന്റെ വീഡിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് ചര്‍ച്ചയായിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!