മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാഹസിക പ്രവൃത്തികളിൽ ഏർപ്പെടും. ജീവിതപങ്കാളിയുമായി തർക്കത്തിലേർപ്പെടും. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുവാൻ കുടുതൽ സമയം വേണ്ടി വരും. സാമ്പത്തികമായി നഷ്ടമുണ്ടാവും. തൊഴിൽ മേഖലകൾ മാറുന്നതിനെപ്പറ്റി ചിന്തിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിന് കുടുതൽ സമയം ചെലവഴിക്കും. തൊഴിലിടത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. പഴയകാല സുഹൃത്തുക്കളെ കാണുവാനും ബന്ധം പുതുക്കാനും സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തണം.
Also Read:മിഥുനക്കൂറിൽ ജനിച്ചവരുടെ പിതാവ് ആദർശവാൻ, കർക്കടകക്കൂറുകാരോട് കൂട്ടുകാരനെപ്പോലെ പെരുമാറുന്നവർ
മിഥുനം രാശി (മെയ് 22 – ജൂൺ 21)
വഞ്ചനയ്ക്കും ചൂഷണത്തിനും ഇടയാകാൻ സാധ്യയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. സഹപ്രവർത്തകരുടെ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കുന്നതിന് കുടുതൽ പരിഗണന നൽകും.
കർക്കടക രാശി (ജൂൺ 22 – ജൂലൈ 23)
മാനസിക സംഘർഷം വർധിക്കും. പഴയകാല സുഹൃത്തുക്കളെ കാണാൻ യോഗമുണ്ട്. ദൂരയാത്രകൾ നടത്തും. സുഹൃത്തുക്കളുടെ സഹായത്താൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപരിധി വരെ മാറ്റും. അലച്ചിലും ക്ഷീണവും കാരണം ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
Also Read:ഇടവത്തിൽ രോഹിണിക്കാർക്ക് വിദേശ പഠനം, മകയിരംകാർക്ക് ധനാഗമം, തിരുവാതിരക്കാർക്ക് സമാധാനം കുറയും
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
തൊഴിലിടത്തിൽ ശത്രുക്കളുടെ എണ്ണം വർധിക്കും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. സുഹൃത്തുക്കളിൽ നിന്ന ഉപദേശം തേടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. സാമ്പത്തിക നഷ്ടത്തിന് യോഗമുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
തൊഴിലിടത്തിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവും. മേലധികാരിയിൽ നിന്ന്് അഭിനന്ദനം ലഭിക്കാൻ സാധ്യയുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം. ബന്ധുക്കളുമായി അലോഹ്യത്തിൽ ഏർപ്പെടാൻ സാധ്യയുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യയുള്ളതിനാൽ ജാഗ്രത പുലർത്തണം.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ജീവിതസംഘർഷം കുറയും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയിക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി കുടുതൽ സമയം ചെലവഴിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഭാവി ജീവിതത്തെപ്പറ്റിയുള്ള ചിന്തകൾ വർധിക്കും. തൊഴിലിടത്തിൽ പുതിയ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും കുറയും. സാമ്പത്തിക ക്ലേശങ്ങൾ വർധിക്കും. സുഹൃത്തുക്കളുടെ സാന്നിധ്യം ആശ്വാസകരമായി തോന്നും.
ധനു (നവംബർ 23 – ഡിസംബർ 22)
സരസമായ നിങ്ങളുടെ പെരുമാറ്റം സർവ്വരെയും ആകർഷിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ലാഭകമായ കച്ചവടങ്ങളിൽ ഏർപ്പെടും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ നടത്തും. പുതിയ തൊഴിൽ മേഖലകൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മാനസിക സംഘർഷം വർധിക്കും. ജീവിത പങ്കാളിയുടെ സ്‌നേഹപൂർവ്വമായ പെരുമാറ്റം ആശ്വാസം പകരും. തൊഴിലിനായുള്ള അലച്ചിൽ വർധിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവും വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്.
Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
മക്കൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തും. യാത്രാക്ഷീണം വർധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി സുഹൃത്തുക്കളുമായി ആശയങ്ങൾ പങ്കുവെക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് മാറി നിൽക്കാൻ ശ്രമിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കുടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യയുള്ളതിനാൽ ധനമിടപാടുകളിൽ കുടുതൽ ശ്രദ്ധ വേണം. ശാരീരിക പ്രശ്‌നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്.