മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതായോ ആളുകൾ നിങ്ങളെ നിസ്സാരമായി കാണക്കാക്കുന്നതായെ തോന്നിയേക്കാം. എന്നാൽ, മറ്റുള്ളവർക്ക് അർഹതയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ പോലും, അവർക്കായി സ്വയം മുന്നോട്ട് പോകുന്നതിനുള്ള ഒരു നല്ല നിമിഷമാണിത് എന്നതാണ് വസ്തുത. കാര്യങ്ങൾ നിങ്ങളുടേതായ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരിക. നിങ്ങളുടെ വികാരങ്ങളെ അല്പം നിയന്ത്രിക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
കലാപരവും സൃഷ്ടിപരവുമായ തരങ്ങൾ അനുകൂലമാണ്. ഇതുമായി ബന്ധപ്പെട്ട അവസരങ്ങൾ പരമാവധി വിനിയോഗിക്കുക. നിങ്ങൾക്ക് സ്വയമേ ലക്ഷ്യം കണ്ടെത്താനും ഒന്നാമൻ ആകാനും എപ്പോഴും അവസരമുണ്ട്. നിങ്ങൾ അവഗണിച്ച അതുല്യവും അത്ഭുതകരവുമായ സമ്മാനങ്ങൾ ഇപ്പോൾ വീണ്ടും തേടിയെത്തുന്നു.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ആദ്യ തത്വങ്ങളിലേക്ക് തിരിച്ചുപോയി പ്രവർത്തനങ്ങൾ പുതുതായി ആരംഭിക്കേണ്ട സമയമാണിത്. അവശേഷിക്കുന്ന കുടുംബ പ്രശ്‌നങ്ങളും, നിലനിൽക്കുന്ന എല്ലാ പ്രായോഗിക കുടുംബ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുക. എല്ലാം സന്ദർഭത്തിൽ ഉൾപ്പെടുത്തി ഭാവിയെക്കുറിച്ചുള്ള ഒരു ദർശനം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്.
Also Read: മിഥുനക്കൂറിൽ ജനിച്ചവരുടെ പിതാവ് ആദർശവാൻ, കർക്കടകക്കൂറുകാരോട് കൂട്ടുകാരനെപ്പോലെ പെരുമാറുന്നവർ
കർക്കടകം രാശി (ജൂൺ 22 – ജൂലൈ 23)
പല കാര്യങ്ങളിലും നിങ്ങൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പക്ഷേ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ, നിങ്ങൾക്ക് പുതിയ വിവരങ്ങൾ ശേഖരിക്കാനും, നിങ്ങളുടെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും, എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ദീർഘകാല അഭിപ്രായങ്ങൾ പുനഃക്രമീകരിക്കാനും കഴിയും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
പല തരത്തിലുള്ള അധികാര പോരാട്ടം നടക്കുന്നതായി തോന്നുന്നു. സാമ്പത്തിക വിഷയങ്ങൾ പോലുള്ളവയിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിപരമായ പദ്ധതികളും ആശയങ്ങളും ശ്രദ്ധാകേന്ദ്രമാകുകയാണെങ്കിൽ, ഒരു മാറ്റത്തിന് നിങ്ങൾ തയ്യാറാണെന്ന് നിങ്ങൾ സമ്മതിച്ചേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പൊതുവിലെ സാഹചര്യം കുറച്ച് തിരക്കേറിയതാണ്. പുതിയ ആശയങ്ങള്‍ ആവശ്യം വേണ്ടി വരാം. ചിലപ്പോള്‍ നിങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം. എപ്പോള്‍ അതേ എന്നും വേണ്ട എന്നും പറയണം എന്ന് അറിഞ്ഞിരിക്കുകയാണ് ഏറ്റവും പ്രധാനം. തീര്‍ച്ചയായും, പിന്തുടരാന്‍ പറ്റിയതിനേക്കാള്‍ പറയാന്‍ എളുപ്പമായ ഒരു ഉപദേശമാണിത്.
Also Read: ഇടവത്തിൽ രോഹിണിക്കാർക്ക് വിദേശ പഠനം, മകയിരംകാർക്ക് ധനാഗമം, തിരുവാതിരക്കാർക്ക് സമാധാനം കുറയും
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ആ പഴയ കുടുംബ പ്രശ്‌നങ്ങളില്‍ നിന്നും പൊതുവില്‍ ഗ്രഹങ്ങളുടെ ശ്രദ്ധ മാറുന്നുണ്ട്. അതിനാല്‍ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലാത്തതും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുക. ബന്ധുക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കിലും നിങ്ങളുടെ ഗുണങ്ങളെ പ്രശംസിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
മികച്ച ആശയ വിനിമയ ശേഷി അത്യാവശ്യമാണ്. ഒരു പദ്ധതിക്കെതിരെ എതിര്‍പ്പ് വരാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഒരു ദുരന്തത്തിന്റെ വായില്‍ നിന്നും വിജയത്തെ പിടിച്ചെടുക്കുന്നതിന് നിങ്ങള്‍ എല്ലാ വസ്തുക്കളേയും പ്രയോഗിക്കണം. ചിലപ്പോള്‍, കൃത്യമായ വാക്കുകള്‍ കണ്ടെത്തുക എളുപ്പമല്ല. ശ്രമിക്കുന്നതില്‍ നിന്നും നിങ്ങളെ അത് തടയരുത്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
മറ്റുള്ളവരുടെ വഴക്കുകളിൽ നിങ്ങൾ വ്യാപൃതരാകാതിരിക്കാൻ ശ്രദ്ധിക്കുക. അതിനു ശ്രദ്ധ ചെളുത്തിയാൽ ചില അവശ്യ ജോലികൾ നിങ്ങൾ മറക്കുന്നു, അതിലൊന്ന് നിങ്ങൾ ആരോഗ്യത്തിന്റെ ഉന്നതിയിലാണോ എന്ന് ഉറപ്പാക്കുക എന്നതാണ്. നിങ്ങൾ ഇതിനകം അത് തുടങ്ങിയിട്ടില്ലെങ്കിൽ, ആദ്യം തന്നെ നിങ്ങളുടെ ഭക്ഷണക്രമം ശരിയാക്കുക. അതിനുശേഷം നിങ്ങൾ ശരിയായ വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ധാരാളം ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കുന്നു, നിങ്ങൾക്ക് ഒരുപക്ഷേ അത് ശീലമായിയിരിക്കാം. ഇത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സ്വയം വിശദീകരിക്കാൻ ശ്രമിക്കുന്നതിനുപകരം, മറ്റൊരാളുടെ പ്രിയപ്പെട്ട പദ്ധതികൾ സംബന്ധിച്ചിടത്തോളം നിങ്ങൾ യോജിക്കാനും സന്നദ്ധത കാണിക്കാനും ശ്രമിക്കാത്തത് എന്തുകൊണ്ടാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പ്രയോജനകരമായ മാറ്റങ്ങൾ ഒടുവിൽ ആരംഭിച്ചു, കുടുംബാംഗങ്ങളും പങ്കാളികളും അത്ര മോശമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. എന്നിരുന്നാലും, സാമ്പത്തിക സ്ഥിതി ഇപ്പോഴും അപകടകരമാണ്, കുറച്ച് സമയത്തേക്ക് കാര്യങ്ങൾ സൂക്ഷ്മമായ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ ഒരു സൗഹാര്‍ദ്ദപരമായ പരിഹാരത്തിലെത്തണമെങ്കിൽ.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ നോക്കുന്ന എല്ലായിടത്തും വിദേശ രാജ്യങ്ങൾ, വിചിത്ര സംസ്കാരങ്ങൾ അല്ലെങ്കിൽ വിദൂരത്തുള്ള ആളുകൾ എന്നിവ നിർണായക പങ്ക് വഹിക്കുന്നതായി തോന്നുന്നു. എല്ലാ ചിന്തകളും നിർദ്ദേശങ്ങളും തീരുമാനങ്ങളും അസംസ്കൃത വികാരത്തിന്റെ അടിസ്ഥാനത്തിൽ എടുക്കുമെന്ന് നിങ്ങൾ തിരിച്ചറിയണം. വിവേകം അതിലേക്ക് വരുന്നില്ല.