ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ എംഎസ് ധോണിയുടെ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ഇതോടെ ഒരേ ദിവസം രണ്ട് റെക്കോഡുകൾ ആണ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്.
ഹൈലൈറ്റ്:
- വീണ്ടും റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്
- എംഎസ് ധോണിയുടെ മറ്റൊരു റെക്കോഡ് കൂടി പഴങ്കഥ
- ഒരേ ദിവസം രണ്ട് റെക്കോഡുകൾ നേടി പന്ത്


ഋഷഭ് പന്തിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ആക്കിയുള്ള പ്രഖ്യാപനവും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിനം സെഞ്ചുറി സ്വന്തമാക്കി വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ധോണിയുടെ റെക്കോഡുകൾ ഇനി പന്തിന് സ്വന്തം; ഇതിഹാസത്തിന്റെ മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കി ഋഷഭ്
സെഞ്ചുറി നേടിയതിനോടൊപ്പം എംഎസ് ധോണിയുടെ റെക്കോഡുകളും പന്ത് സ്വന്തം പേരിലേക്ക് ആക്കിയിരിക്കുകയാണ്. ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോഡിന് പിന്നാലെ ടെസ്റ്റ് മത്സരത്തിൽ ഒരു വിക്കറ്റ് കീപ്പർ സ്വന്തമാക്കുന്ന ഏറ്റവും കൂടുതൽ സികസറുകളുടെ റെക്കോഡും ഇനി ഋഷഭ് പന്തിന് സ്വന്തം. ഇതോടെ എംഎസ് ധോണിയുടെ രണ്ട് റെക്കോഡുകളാണ് ഒറ്റ ദിവസം കൊണ്ട് ഋഷഭ് പന്ത് തന്റെ പേരിലേക്ക് മാറ്റി എഴുതിയത്. ടെസ്റ്റ് മത്സരത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ സിക്സുകൾ സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എംഎസ് ധോണിയുടെ പേരിലായിരുന്നു. 78 സിക്സുകളാണ് താരം തന്റെ ടെസ്റ്റ് കാരിയറിൽ നിന്ന് സ്വന്തമാക്കിയത്.
ഋഷഭ് പന്ത് ആകട്ടെ 73 സിക്സുകളും. എന്നാൽ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ദിനത്തിലും പന്ത് സിക്‌സറുകൾ പറത്തിയതോടെ എംഎസ് ധോണിയുടെ ഈ റെക്കോഡും പഴങ്കഥയായി. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിൽ 6 സിക്‌സറുകൾ പറത്തിയ ഋഷഭ് പന്ത് ഇതോടെ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത് 79 സിക്സറുകളാണ്. ഇതാണ് താരത്തിന് പുത്തൻ റെക്കോഡ് സമ്മാനിച്ചത്.
അതേസമയം 178 പന്തുകളിൽ നിന്ന് 12 ഫോറുകളും 6 സികസറുകളും പറത്തി 134 റൺസാണ് താരം സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 471 റൺസാണ് ആദ്യ ഇന്നിങ്സിൽ ടീം ഇന്നിതാ സ്കോർ ചെയ്‌തത്. ഋഷഭ് പന്തിന് പുറമെ യശസ്വി ജയ്‌സ്വാൾ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരും സെഞ്ചുറി നേടി.
എന്നാൽ അരങ്ങേറ്റ മത്സരം കുറിച്ച സായി സുദർശനും നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയ കരുൺ നായർക്കും ഒരു റൺ പോലും നേടാൻ സാധിക്കാതെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.