തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചു കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഹീന എന്ന 33 കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്.
രാത്രി ഏഴു മണിയോടെ മണ്ണന്തല മുക്കോലയിലാണ് സംഭവം. ഷംസാദിനെപ്പമുണ്ടായിരുന്ന സുഹൃത്തായ ചെമ്പഴന്തി സ്വദേശി വിശാഖിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തിയ പ്രതി സഹോദരിയെ മർദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ മുതൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
കട്ടിലിനു താഴെയായി കിടക്കുന്ന നിലയിൽ മാതാപിതാക്കളാണ് ഷെഫീനയെ കണ്ടെത്തിയത്. സംശയം തോന്നിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷെഹീനയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.