ശിവകാശിയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചു പേർക്ക് ദാരുണാന്ത്യം

Spread the love


ചെന്നൈ: ശിവകാശിക്കു സമീപം പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തായി റിപ്പോർട്ട്. ചിന്ന കാമൻപട്ടിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണശാലയിലാണ് ഇന്നു രാവിലെ സ്ഫോടനം ഉണ്ടായത്. അപകടസമയം ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നതായാണ് വിവരം.

ഫാക്ടറിയിലെ തൊഴിലാളികൾ തന്നെയാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണ്. പ്രദേശത്ത് മുഴുവൻ പുക ഉയർന്നതായാണ് വിവരം. അപകടത്തിൽ 5 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം പുറത്തുവരുന്നത്. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. 

Also Read: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 12 പേർക്ക് ദാരുണാന്ത്യം; നിരവധി പേർ കുടുങ്ങി

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണവും സുരക്ഷാ വീഴ്ചകകളും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. സമഗ്രമായ അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!