Kerala News Today Live Updates: ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയത് രാത്രി യാത്രയെ ചൊല്ലിയുള്ള തകർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്. മാരാരിക്കുളം സ്വദേശിനി കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. പ്രതിയായ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലും ഫ്രാൻസിസുമായി വാക്കുതർക്കമുണ്ടാകുകുയും ഇത് കയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു. തുടർന്ന് ഫ്രാൻസിസ് എയ്ഞ്ചലിനെ തോർത്തു കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെ കൺമുന്നിൽ വെച്ചായിരുന്നു എയ്ഞ്ചലിനെ അച്ഛൻ കൊലപ്പെടുത്തിയത്.
-
Jul 03, 2025 12:12 IST
സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കെ.സി വേണുഗോപാൽ
ജെഎസ്കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയും വിഷയത്തില്‍ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ ചെയ്തികളില്‍ മൗനം തുടരുകയാണെന്നും സുരേഷ് ഗോപി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.
-
Jul 03, 2025 11:27 IST
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണ് അപകടം. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റതായാണ് വിവിരം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. ആശുപത്രിയിലെ പ്രവർത്തന ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
-
Jul 03, 2025 10:40 IST
കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39) ആണ് അറസ്റ്റിലായത്. പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പ്രായപൂർത്തിയായതിന് ശേഷവും പ്രതി പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടി പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.