തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പൊലീസുകാരന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കില്‍നിന്നാണ് വെടിപൊട്ടിയത്.
ചൊവ്വാഴ്ച രാവിലെ, മുഖ്യമന്ത്രി നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒന്‍പതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാല്‍ വിഷയം ഗൗരവതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.