ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിയ്‌ക്ക് തിമിര ശസ്‌ത്രക്രിയ വിജയം

Spread the love



ഇടുക്കി> ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്‌ക്ക് നടത്തിയ തിമിര ശസ്‌ത്രക്രിയ വിജയം. ഈ പ്രായത്തിൽ അപൂർവമായാണ് തിമിര ശസ്‌ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണിൽ തിങ്കളാഴ്ച ശസ്‌ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ആരോഗ്യനില തൃപ്‌തികരമായതിനെ തുടർന്ന് ദേവകിയമ്മയെ ഇന്ന് ഡിസ്‌ചാർജ് ചെയ്‌തു. സൗജന്യമായാണ് ശസ്‌ത്രക്രിയ നടത്തിയത്. വിജയകരമായ തിമിര ശസ്‌ത്രക്രിയ നടത്തിയ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

രണ്ട് കണ്ണിനും കാഴ്ച കുറവുമായാണ് ദേവകിയമ്മ അടുത്തിടെ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയത്. പരിശോധനയിൽ ഇടത് കണ്ണിന് തീവ്രമായി തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായം കൂടുതലായതിനാൽ തിമിര ശസ്‌ത്രക്രിയയുടെ സാധ്യതകൾ പരിശോധിച്ചു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഞായറാഴ്ച ദേവകിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായം പരിഗണിഗണിച്ച് എല്ലാവിധ മുൻകരുതലുകളുമെടുത്താണ് ശസ്‌ത്രക്രിയ നടത്തിയത്.

ഇടുക്കി മെഡിക്കൽ കോളേജിന് അടുത്തിടെയാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഒഫ്ത്താൽമോളജി വിഭാഗത്തിൽ ആഴ്ചയിൽ ശരാശരി 15 തിമിര ശസ്ത്രക്രിയകളോളം നടത്തി വരുന്നു. ഒഫ്ത്താൽമോളജി വിഭാഗം മേധാവി ഡോ. വി സുധ, അസി. പ്രൊഫസർ ഡോ. ശബരീഷ്, സ്റ്റാഫ് നഴ്‌സ് രമ്യ എന്നിവരാണ് സർജറിയ്‌ക്ക് നേതൃത്വം നൽകിയത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!