പട്ന> ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഇഷ്ടികച്ചൂളയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു തൊഴിലാളികൾ മരിച്ചു. മോതിഹാരിയിലെ രാംഗർവായിൽ വെള്ളി വൈകിട്ടായിരുന്നു അപകടം. ഇഷ്ടച്ചൂള ഉടമ ഉൾപ്പെടെയാണ് മരിച്ചത്. പലരുടെയും നില ഗുരുതരമാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
Facebook Comments Box