
പുതിയ ടി20 ടീം
സീനിയേഴ്‌സിനെ പൂര്‍ണമായി ഒഴിവാക്കി പുതിയൊരു ടി20 ടീമിനെ വാര്‍ത്തെടുക്കുന്നത് ഒരു മോശം ഓപ്ഷനല്ലെന്നു ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഇതു തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തുന്ന കാര്യം തന്നെയാണ്. ഈ യുവതാരങ്ങളില്‍ ഉറച്ചു നിന്ന്, പുതിയൊരു ടി20 ടീമിനെ സൃഷ്ടിച്ചെടുക്കുന്നത് മോശം ഐഡിയയല്ലെന്നും ഗൗതം ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ വ്യക്തമാക്കി.

രാഹുലും കോലിയും
കെഎല്‍ രാഹുലിനെ ടി20യില്‍ നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ മുന്‍ നിരയില്‍ തന്നെ ബാറ്റ് ചെയ്യിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിരാട് കോലിയുടെ കാര്യവും സമാനമാണ്. കോലിയെയും ടി20യില്‍ തുടര്‍ന്നു കളിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ സ്ഥിരം പൊസിഷനായ മൂന്നം നമ്പറില്‍ തന്നെ കളിപ്പിക്കണം.
ഹാര്‍ദിക്കിനേക്കാള്‍ ബെസ്റ്റ് ശ്രേയസ്! സ്ഥിരം നായകനാക്കൂ, കാരണങ്ങളറിയാം
പക്ഷെ ഇപ്പോള്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്ത യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുകയും പക്ഷെ വലിയ ടൂര്‍ണമെന്റുകളില്‍ ഇവരെ തഴഞ്ഞ് സീനിയേഴ്‌സിനെ ഇന്ത്യ കളിപ്പിക്കുകയും ചെയ്താല്‍ അതു നിര്‍ഭാഗ്യകരമായിരിക്കുമെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക് ക്യാപ്റ്റന്‍, സൂര്യ വൈസ് ക്യാപ്റ്റന്‍
ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ടി20യില്‍ ഇന്ത്യയുടെ റണ്‍ മെഷീനായ സൂര്യക്കു ആദ്യമായാണ് വൈസ് ക്യാപ്റ്റന്‍സി റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, പേസര്‍മാരായ ശിവം മാവി, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. കഴിഞ്ഞ പല പരമ്പരകളിലും ടീമിന്റെ ഭാഗമായിട്ടും ഇനിയും അരങ്ങേറിയിട്ടില്ലാത്ത രാഹുല്‍ ത്രിപാഠിയും ടീമിന്റെ ഭാഗമാണ്.
രാഹുല്‍ ഇനി ടി20 കാണില്ല! കരിയര്‍ ‘ക്ലോസ്’, ഉറപ്പിച്ച് മൂന്നു കാര്യങ്ങള്‍

ലങ്കയ്‌ക്കെിരായ ഇന്ത്യന്‍ ടി20 ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്കാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.