ഇത്തരം വിഷമ ഘട്ടങ്ങളിലേക്ക് പോകുന്നതിന് പകരം ചിട്ടി ചേരുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനുയോജ്യമായ ചിട്ടിയിൽ ചേരാൻ സാധിക്കും. അനുയോജ്യമായ ചിട്ടി തിരഞ്ഞെടുത്താൽ ചില്ലിക്കാശ് പലിശ നൽകാതെ ആവശ്യങ്ങൾ നിറവേറ്റാൻ ചിട്ടിയിലൂടെ സാധിക്കും. ഈ തീരുമാനത്തെ ബാധിക്കുന്ന ഘടകങ്ങളും എങ്ങനെ അനുയോജ്യമായ ചിട്ടി തിരഞ്ഞെടുക്കും എന്നും പരിശോധിക്കാം.
Also Read: ചില്ലറക്കാരനല്ല ചിട്ടി; മാസം 5,000 രൂപയ്ക്ക് മുകളിൽ ലാഭം നേടാം; ചേരേണ്ട ചിട്ടി ഇതാണ്

ആവശ്യം തിരിച്ചറിയുക
ഓരോരുത്തരുടെയും ആവശ്യം വ്യത്യസ്തമാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. എന്ത് ആവശ്യം മുന്നിൽ കണ്ടാണോ ചിട്ടിയിൽ ചേരുന്നത് അതിന് അനുയോജ്യമായ തുക എത്രയാണെന്ന് മനസിലാക്കണം. ആ തുകയ്ക്ക് അനുയോജ്യമായ സംഖ്യയുടെ ചിട്ടി കണ്ടെത്തണം. ഈ ചിട്ടി എത്ര മാസം കാലാവധിയുള്ളതാണെന്നും മാസ തവണയും മനസിലാക്കണം. ബജറ്റിന് അനുസരിച്ച് മാസത്തിൽ അടയ്ക്കാൻ സാധിക്കുന്ന സംഖ്യയാണോ എന്നതും ആവശ്യ സമയത്ത് വിളിച്ചെടുക്കാൻ സാധിക്കുന്ന ചിട്ടിയാണോ എന്നുള്ള പരിശോധനയും ആവശ്യമാണ്.

സാധാരണ ലഭ്യമാകുന്ന ചിട്ടികൾ
സാധാരണ ഫോർമാറ്റിൽ എല്ലാ കെഎസ്എഫ്ഇ ശാഖകളിലും ലഭ്യമാകുന്ന ചില ചിട്ടികൾ പരിചയപ്പെടാം. ഇവയിൽ നിന്ന് അനുയോജ്യമായവ കണ്ടെത്തിയാൽ മതിയാകും. 2,500 രൂപ മാസ അടവുള്ള 40 മാസത്തിന്റെ 1 ലക്ഷത്തിന്റെ ചിട്ടി, 5,000 രൂപ മാസ അടവുള്ള 40 മാസത്തിന്റെ 2 ലക്ഷത്തിന്റെ ചിട്ടി, 5,000 രൂപ മാസ അടവുള്ള 60 മാസത്തിന്റെ 3 ലക്ഷത്തിന്റെ ചിട്ടി എന്നിങ്ങനെ ചെറിയ മാസ തവണകളുള്ള റെഗുലർ ചിട്ടികൾ കെഎസ്എഫ്ഇ ശാഖകളിലുണ്ടാകും.

12,500 രൂപ, 10,000 രൂപ മാസ അടവ് വരുന്ന 30, 40 മാസ കാലാവധിയുള്ള ചിട്ടികൾ എന്നിവയും സാധരണയായി ലഭിക്കും. ഇതിനൊപ്പം 10,000 രൂപ, 5,000 രൂപ തുടങ്ങി വ്യത്യസ്ത മാസ അടവുകളുള്ള മള്‍ട്ടിഡിവിഷന്‍ ചിട്ടികളും മിക്ക കെഎസ്എഫ്ഇ ശാഖകളിലും സാധാരണയായി ലഭിക്കുന്നവയാണ്.
Also Read: 10 ലക്ഷം സ്വന്തമാക്കാൻ മൾട്ടി ഡിവിഷനോ സാധാരണ ചിട്ടിയോ; ലാഭം തരുന്നതിൽ ഇവനാണ് മുന്നിൽ

എന്ത് ജാമ്യം നൽകും
മാസ തവണ അടയ്ക്കാനും സാധിക്കും എന്ന ധൈര്യത്തിൽ മാത്രം ചിട്ടിയിൽ ചേരരുത്. ചിട്ടി ലേലം വിളിച്ചാൽ എങ്ങനെ തുക വാങ്ങിയെടുക്കും എന്നു കൂടി ചിട്ടി ചേരുന്നതിന് മുൻപ് അറിഞ്ഞിരിക്കണം. ചിട്ടിയി? ചേരുന്നതിന് മുൻപ് ജാമ്യം തയ്യാറാക്കുന്നത് ഉചിതമാകും. ഇത് കെഎസ്എഫ്ഇ ശാഖാ മാനേജറെ കാണിച്ച് ഉറപ്പു വരുത്തുന്നത് ഗുണം ചെയ്യും. വലിയ തുകയുടെ ചിട്ടിക്ക് ഭൂ സ്വത്ത് മിക്കപ്പോഴും ജാമ്യമായി നൽകേണ്ടി വരാറുണ്ട്.

ഇതോടൊപ്പം സാലറി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ രസീതുകൾ, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായലവ ജാമ്യമായി സ്വീകരിക്കും. നെറ്റ് ചിട്ടിത്തുക കൈപ്പറ്റുമ്പോൾ പ്രസ്തുത ചിട്ടിയിലുള്ള ഭാവി ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്.

തിരഞ്ഞെടുക്കാവുന്ന ചിട്ടികൾ
പൊതുവെ 25 മാസം മുതൽ 120 മാസം വരെയുള്ള റെഗുലർ, മൾട്ടി ഡിവിഷൻ ചിട്ടികളാണ് കെഎസ്എഫ്ഇ നടത്താറുള്ളത്. ഇതിൽ 30, 40, 50 മാസ ഹ്രസ്വനകാല ചിട്ടികള്‍ വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് ഉപകരിക്കും. 6 മാസത്തിനും 1 വര്‍ഷത്തിനും ഇടയിൽ ലേലം വിളിക്കാൻ സാധിക്കുന്ന ചിട്ടികളാണിത്.
1-2 വര്‍ഷത്തിനുള്ളില്‍ പണം ആവശ്യമുുള്ളവരാണെങ്കിൽ 100 മാസം 120 മാസ ചിട്ടികളില്‍ ചേരണം. ദീർഘകാല ചിട്ടികളിലാണ് ഉയർന്ന ലാഭ വിഹിതം ലഭിക്കുന്നത്. 50- 120 മാസ ചിട്ടികൾ ഇതിന് അനുയോജ്യമായണ്.