രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിഭവങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നെന്നും രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ മതനിരപേക്ഷ കക്ഷികളുടെ ഐക്യത്തിന് ശക്തിപകരുന്ന പരിപാടിയാണ് ഖമ്മത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
തെലങ്കാനയിലെ ഖമ്മത്ത് നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിപക്ഷ ദേശീയ നേതാക്കളും പങ്കെടുത്ത റാലിയില്‍ സംബന്ധിച്ചു സംസാരിച്ചു. രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ മതനിരപേക്ഷ കക്ഷികളുടെ ഐക്യത്തിന് ശക്തിപകരുന്ന പരിപാടിയാണ് ഖമ്മത്ത് നടന്നത്.
രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നടത്തുന്നത്. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിഭവങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്കെതിരായാണ് ഇത്തരം ആക്രമണം കൂടുതലായി നടക്കുന്നത്. നമ്മുടെ രാഷ്ട്രത്തെയും ഭരണഘടനയെയും പടുത്തുയര്‍ത്തിയ മൂല്യങ്ങളെയാകെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്ന വേളയിലാണ് ഖമ്മത്ത് മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ പങ്കെടുത്ത ഐക്യറാലി സംഘടിപ്പിക്കപ്പെട്ടത്.
രാജ്യത്തെ മതനിരപേക്ഷതയെയും ജനാധിപത്യ ഭരണഘടനാമൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ആഹ്വാനമാണ് ഖമ്മത്തെ രാഷ്ട്രീയ സമ്മേളനത്തില്‍ ഉയര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.