തിരുവനന്തപുരം> മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2023 ല്‍ വിവിധ മാതൃഭാഷാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സാംസ്‌കാരിക കാര്യവകുപ്പു മന്ത്രി സജി ചെറിയാനാണ് പരിപാടിയുടെ ഉദ്ഘാടനവും സമ്മാനവിതരണവും നിര്‍വ്വഹിച്ചത്.
ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയ്ക്ക് മന്ത്രി സമ്മാനിച്ചു.
അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഭാരവാഹികളായ പ്രദീപ് ചിതറ, സുനില്‍രാജ്, എം ഹരിലാല്‍ എന്നിവര്‍ അറിയിക്കുകയായിരുന്നു.
ഏറെ മാതൃകാപരമായ ഈ നടപടിയെ മന്ത്രിയും മലയാളം മിഷനും സ്വാഗതം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ