ടിഎൻപിഎഫ്സി
തമിഴ്‌നാട് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതകര ധനകാര്യ സ്ഥാപനമാണ് തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. തമിഴ്‌നാട്ടിലെ വൈദ്യുതി, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്ന കോര്‍പ്പറേഷനാണിത്.
11,69,170 നിക്ഷേപങ്ങളില്‍ നിന്നായി 39,031 കോടി രൂപ കമ്പനി സ്വീകരിച്ചിട്ടുണ്ട്. 1991 ല്‍ ആരംഭിച്ചത് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപമാണിത്. രണ്ട് തരത്തിലുള്ള നിക്ഷേപങ്ങളാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. കാലാവധിയിൽ പലിശയും മുതലും തിരികെ ലഭിക്കുന്ന കുമുലേറ്റീവ് നിക്ഷേപവും ഇടവേളകളിൽ പലിശ ലഭിക്കുന്ന നോൺ കുമുലേറ്റീവ് നിക്ഷേപവും.
Also Read: നിരക്കുയരുന്നത് ആഘോഷമാക്കാം; റിസ്കെടുക്കാതെ കയ്യിലെ പണം വളർത്താം; മുന്നിലിതാ 3 വഴികൾ

നോൺ കുമുലേറ്റീവ് സ്ഥിര നിക്ഷേപം
നോണ്‍ കുമുലേറ്റീവ് രീതിയില്‍ 24 മാസം മുതല്‍ 60 മാസത്തേക്കാണ് സ്ഥിര നിക്ഷേപം നടത്താന്‍ സാധിക്കുക. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ മാസ പലിശ വാങ്ങാന്‍ സാധിക്കും. ചുരുങ്ങിയത് 2 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്.
ഇതിന് ശേഷം 1,000 രൂപയുടെ ഗുണിതങ്ങളാക്കി നിക്ഷേപം ഉയര്‍ത്താം. 24 മാസത്തേക്ക് 7 ശതമാനവും 36, 48 മാസത്തേക്ക് 7.50 ശതമാനവും 60 മാസത്തേക്ക് 7.75 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 24 മാസത്തേക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 60 മാസത്തേക്ക് 8.25 ശതമാനം പലിശയും ലഭിക്കും.
Also Read: അവനവൻ കുരുക്കുന്ന കുരുക്ക്; വായ്പയ്ക്ക് ജാമ്യക്കാരനായാൽ ബുദ്ധിമുട്ടിലാകുന്നത് എങ്ങനെ

കുമുലേറ്റീവ് സ്ഥിര നിക്ഷേപം
ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ പലിശ റീഇന്‍വെസ്റ്റ് ചെയ്യുന്നതാണ് രീതി. കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുകയും പലിശയും തിരികെ ലഭിക്കും. 12 മാസം മുതല്‍ 60 മാസത്തേക്കാണ് ക്യുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ചുരുങ്ങിയത് 2 ലക്ഷം രൂപ നിക്ഷേപം ആരംഭിക്കാം. 12 മാസത്തേക്ക് 6.75 ശതമാനം പലിശ ലഭിക്കും.
24 മാസത്തേക്ക് 7 ശതമാനവും 36, 48 മാസത്തേക്ക് 7.50 ശതമാനം പലിശയും 60 മാസത്തേക്ക് 7.75 ശതമാനം പലിശയും ലഭിക്കും. 12 മാസത്തെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനവും മറ്റുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപത്തേക്കാള്‍ 0.50 ശതമാനം അധിക നിരക്കും ലഭിക്കും.

കാല്‍ക്കുലേറ്റര്‍
10 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് കുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ് 8.25 ശതമാനം പലിശയില്‍ 15,04,263 രൂപ കാലാവധിയില്‍ ലഭിക്കും. 48 മാസത്തേക്ക് നിക്ഷേപിച്ചാല്‍ 13,72,785 രൂപ ലഭിക്കും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 60 മാസത്തേക്ക് 14,67,842 രൂപ ലഭിക്കും.
നോണ്‍ കുമുലേറ്റീവ് രീതിയില്‍ 24 മാസത്തേക്ക് നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ത്രൈമാസത്തില്‍ 18,125 രൂപ ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിച്ചാല്‍ മാസത്തില്‍ 6,875 രൂപ പലിശ വാങ്ങാം. 60 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് 60 മാസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മാസത്തില്‍ 6,458 രൂപ ലഭിക്കും.