Kerala Governor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ ; 9 വിസിമാരോട് രാജി വെക്കാൻ നിർദ്ദേശം

Spread the love


സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസിലർമാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്,. നാളെ രാവിലെ 11.30 നകം രാജി വെക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.   കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കെടിയു, സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നീ സർവകലാശാലകളിലെ വിസി മാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

 

യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം ആയതിനാലാണ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്ഭവൻ പറഞ്ഞു. രാജി വെക്കാൻ ആവശ്യപ്പെട്ടതിന് 5 വിസിമാർ ഒറ്റപ്പേര് ശുപാർശയിൽ എത്തിയവരാണെന്നും ബാക്കി നാൾ വൈസ് ചാൻസിലർമാരുടെ നിയമനത്തിന്റെ സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലായിരുന്നുവെന്നുമാണ് രാജ് ഭവൻ അറിയിച്ചിരിക്കുന്നത്. 

അതേസമയം ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫ്. നവംബര്‍ 15ന് എല്‍ഡിഎഫ് ധര്‍ണ നടത്തും. രാജ്ഭവന് മുന്നിലെ ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.  സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നിലപാടാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികളുമായാണ് സര്‍ക്കാരാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള ചാന്‍സലറുടെ വഴിവിട്ട നീക്കങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘപരിവാര്‍ അജണ്ടയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തില്‍ വരില്ലെന്ന് മനസിലാക്കിയ ശക്തികള്‍, ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്ത് സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുക എന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. അതുവഴി മതേതരഭാവനയില്‍ ഊന്നിയ ഉന്നത വിദ്യാഭ്യാസത്തെ തുരങ്കം വെയ്ക്കുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. ഞാന്‍ ആര്‍എസ്എസ് അനുഭാവിയാണെന്ന് പരസ്യമായി പറഞ്ഞ് കൊണ്ടാണ് ചാന്‍സലര്‍ മുന്നോട്ടുപോകുന്നതെന്നും എം വി ഗോവിന്ദനും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!