
160 റണ്‍സ് വിജയലക്ഷ്യം
160 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയത്. മറുപടിയില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. നാലു വിക്കറ്റിനു 31 റണ്‍സിലേക്കു കൂപ്പുകുത്തിയ ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ വിരാട് കോലിക്കു (82*) കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ അദ്ദേഹം അവസാന ബോള്‍ വരെ പൊരുതി നിന്നു. 53 ബോളില്‍ ആറു ബൗണ്ടറിയും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അവസാന ബോളില്‍ സിംഗിളിലൂടെ ആര്‍ അശ്വിനാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. പാകിസ്താന്‍ എട്ടിനു 159, ഇന്ത്യ ആറിന് 160.
Also Read: T20 World Cup 2022: ഇന്ത്യയുടെ പ്ലേയിങ് 11 ചഹാലില്ല, റിഷഭും പുറത്ത്, ആരാധകര്‍ കലിപ്പില്‍!

കോലി- ഹാര്‍ദിക് കൂട്ടുകെട്ട്
ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് വിരാട് കോലി- ഹാര്‍ദിക് പാണ്ഡ്യ സഖ്യമായിരുന്നു. അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. നാലിന് 31 റണ്‍സിനു ക്രീസില്‍ ഒന്നിച്ച കോലി- ഹാര്‍ദിക് ജോടി വേര്‍പിരിഞ്ഞത് 144ല്‍ വച്ചായിരുന്നു.
ഹാര്‍ദിക്കിനെ കാഴ്ചക്കാരനാക്കിയായിരുന്നു കോലിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. ഹാര്‍ദിക് 37 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും മാത്രമേ നേടിയുള്ളൂ.
കെഎല്‍ രാഹുല്‍ (4), നായകന്‍ രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (15), അക്ഷര്‍ പട്ടേല്‍ (2), ദിനേശ് കാര്‍ത്തിക് (1) എന്നിവരൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല.
Also Read: ഇടയ്ക്ക് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്, പക്ഷെ…; ധോണിയെക്കുറിച്ച് കോലി പറയുന്നു

അവസാന ഓവറില്‍ 16
സ്പിന്നര്‍ മുഹമ്മദ് നവാസെറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. ആദ്യ ബോളില്‍ ഹാര്‍ദിക് മടങ്ങിയെങ്കിലും കോലിക്കു കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. നാലാമത്തെ ബോളില്‍ സിക്‌സറിലേക്കു പറത്തി അദ്ദേഹം ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. ഒടുവില്‍ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സായി. സിംഗിളെടുത്ത് അശ്വിന്‍ ജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഷാന്‍ മസൂദ്, ഹൈദര്‍ അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ആസിഫ് അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ.