ഉല്ലാസയാത്രാ പരാതിയ്ക്ക് ശേഷം വാട്‍സ് ആപ്പ് പോസ്റ്റിട്ട റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കോന്നി എം എൽ എ ജെനീഷ്കുമാർ

Spread the love


പത്തനംതിട്ട: താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോയ വിവാദത്തിൽ തനിക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പിൽ വിമർശനം ഉന്നയിച്ച ഉദ്യോഗസ്ഥനെതിരെ അച്ചടക്കലംഘനത്തിന് നടപടി ആശ്യപ്പെട്ട് കോന്നി എം എൽ എ കെ യു ജെനീഷ് കുമാർ റവന്യൂ മന്ത്രി കെ രാജന് പരാതി നൽകി. ഫെബ്രുവരി 10നാണ് കോന്നി റവന്യു വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരിൽ 27 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജനീഷ്‌കുമാർ തഹസിൽദാരെ ഫോണിൽ വിളിച്ചു വിശദീകരണം ചോദിച്ചതോടെയാണ് സംഭവം വാർത്തയായത്. തുടർന്ന് എം എൽ എ താലൂക് ഓഫിസിൽ നടത്തിയ പല നടപടികളും അധികാര പരിധിയ്ക്ക് പുറത്താണ് എന്ന് കാണിച്ച് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് നടത്തിയ പരാമർശങ്ങൾ സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ പെരുമാറ്റ ചട്ടം ലംഘനമാണ് എന്നാണ് എം എൽ എ യുടെ വിലയിരുത്തൽ.

Also read- അവധിയെടുത്ത് ഉല്ലാസയാത്ര പോയ ജീവനക്കാർക്ക് എതിരെ എന്ത് നടപടി വരും? കളക്ടറുടെ റിപ്പോർട്ട് പറയുന്നതിങ്ങനെ

136 റവന്യൂ ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ അഭിപ്രായം ജന പ്രതിനിധി എന്ന നിലയിൽ തന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് എന്നും അദ്ദേഹം പറയുന്നു. പ്രസ്തുത ഗ്രൂപ്പിലെ പോസ്റ്റ് തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നും അതിനാൽ ജീവനക്കാരന് എതിരെ നടപടി എടുത്ത് തന്റെ അവകാശം സംരക്ഷിക്കണം എന്നാണ് എം എൽ യുടെ ആവശ്യം. ഉല്ലാസയാത്ര വിവാദമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ലാൻഡ് റവന്യു കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ നടപടി ഉണ്ടായിട്ടില്ല.

ഉല്ലാസയാത്ര പോയ ജീവനക്കാർ ചട്ട പ്രകാരം അവധി എടുത്തവരാണ് എന്നും ജീവനക്കാർ ഇല്ലാതിരുന്നതിനാൽ താലൂക്ക് ഓഫീസിൽ ഏതെങ്കിലും പൊതുജനത്തിന് എന്തെങ്കിലും സേവനം മുടങ്ങിയതായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നും ആയിരുന്നു റിപ്പോർട്ടിലെ പ്രധാന വിലയിരുത്തലുകൾ. ഫെബ്രുവരി 10 ലേക്ക് യാത്ര മാറ്റിയതിനും പാറമട ഉടമയുടെ വാഹനത്തിൽ സഞ്ചരിച്ചു എന്ന ആരോപണത്തിനും എതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു.

Also read-ജോലി കിട്ടിയിട്ട് ലീവെടുക്കുന്നവർക്ക് പണി കൊടുക്കുന്നത് എളുപ്പമാണോ ? കേരളസര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ ഇങ്ങനെ

കൂട്ട അവധിയിൽ എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോര് നടന്നിരുന്നു. ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയാറാക്കിയ നാടകമാണെന്ന വിമർശനവുമായാണ് ഹെഡ്ക്വാർടേഴ്സ് ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്ന് ഉദ്യോഗസ്ഥൻ ചോദിച്ചതാണ് ജിനീഷ് കുമാറിനെ ചൊടിപ്പിച്ചത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!