
മണ്ടന്‍ തീരുമാനമെന്ന് ആരാധകര്‍
ചഹാലിനെ പുറത്തിരുത്താനുള്ള ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്. മെല്‍ബണിലെ പിച്ചില്‍ ചഹാലിനെപ്പോലുള്ള സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണ്‍ ലഭിക്കും. ഇത്തവണത്തെ സന്നാഹ മത്സരങ്ങളിലും ക്വാളിഫയര്‍ പോരാട്ടങ്ങളിലുമെല്ലാം സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണ്‍ ലഭിച്ചിരുന്നു. ചഹാലിന് മികച്ച ടേണ്‍ കണ്ടെത്താന്‍ സാധിക്കും. എന്നിട്ടും ചഹാലിനെ തഴഞ്ഞത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ആരാധകര്‍.
Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

അശ്വിന് മുന്‍തൂക്കം എവിടെ?
അശ്വിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കാനുള്ള പ്രധാന കാരണം അനുഭവസമ്പത്ത് പരിഗണിച്ചാണ്. അശ്വിന്‍ ഓസീസ് പിച്ചുകളില്‍ നിരവധി തവണ ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. ഈ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കിയാവും ഇന്ത്യ അശ്വിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ട താരമാണ് ആര്‍ അശ്വിന്‍. എന്നാല്‍ അതിന് ശേഷം പൂര്‍ണ്ണമായും തഴയപ്പെട്ട അശ്വിന്‍ ഇത്തവണത്തെ ടി20 ലോകകപ്പിന് തൊട്ടുമുമ്പായാണ് ടി20 ടീമിലേക്ക് തിരിച്ചെത്തിയത്. അശ്വിന്റെ ബൗളിങ് ശൈലി മെല്‍ബണില്‍ എത്രത്തോളം ക്ലിക്കാവുമെന്നത് കണ്ടറിയണം.
Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

റിഷഭ് പുറത്തുതന്നെ
റിഷഭ് പന്ത് പ്ലേയിങ് 11 പുറത്താവുമെന്ന കാര്യം നേരത്തെ തന്നെ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായിരുന്നു. റിഷഭിന്റെ സമീപകാല ഫോം വളരെ മോശമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെങ്കിലും സമീപകാലത്തെ പ്രകടനം നിരാശപ്പെടുത്തുന്നു. അതേ സമയം കാര്‍ത്തിക് ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ളവനാണ്. അവസാന രണ്ടോവറില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കാര്‍ത്തികിന് കഴിവുണ്ട്. ഇന്ത്യക്ക് ഗുണം ചെയ്യാന്‍ കൂടുതലും കാര്‍ത്തിക് തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു വിശ്വസ്തനായ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറുമെന്നുറപ്പ്.

പ്ലേയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഷാന്‍ മസൂദ്, ഹൈദര്‍ അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ആസിഫ് അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ.