കോട്ടയം: മദ്യപിച്ച് വാഹനമോടിക്കുകയും സഹപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ബസ് ഓടിച്ചതിന് മൂന്ന് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ എടിഒയെയും സസ്പെൻഡ് ചെയ്തു.
കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയുമാണ് മദ്യപിച്ച് ജോലി ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി ജോണ്‍ എന്നിവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്.
Also Read- ‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’ 1000 തവണ ഇമ്പോസിഷൻ എഴുതിച്ച് പൊലീസിന്‍റെ ശിക്ഷ
ഇവരെ പിന്നീട് സ്റ്റേഷനിലെത്തിക്കുകയും ‘ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് ആയിരം പ്രാവശ്യം ഇംപോസിഷൻ എഴുതിപ്പിച്ചതും സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഈ സംഭവം കെഎസ്ആര്‍ടിസിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നാണ് മാനേജ്‌മെന്‍റ് വിലയിരുത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.