കവിത ഇഡിക്ക്‌ മുന്നിൽ ഹാജരായില്ല

Spread the love



ന്യൂഡൽഹി

ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിത ചോദ്യംചെയ്യലിനായി ഇഡിക്ക്‌ മുമ്പാകെ വ്യാഴാഴ്‌ച ഹാജരായില്ല. ഇഡി ഓഫീസിലേക്ക്‌ വിളിപ്പിച്ചതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ തീർപ്പ്‌ വരുന്നതു വരെ മറ്റ്‌ നടപടികൾ മാറ്റിവയ്‌ക്കണമെന്ന്‌ കവിത ഇഡിയെ അറിയിച്ചു. എന്നാൽ, കവിതയുടെ ആവശ്യം തള്ളി ഇഡി തിങ്കളാഴ്‌ച ഹാജരാകാൻ വീണ്ടും സമൻസ്‌ നൽകി.

ശനിയാഴ്‌ച കവിതയെ ഇഡി മണിക്കൂര്‍ ചോദ്യംചെയ്‌തു. പിന്നാലെ വ്യാഴാഴ്‌ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. കവിതയുടെ അറസ്‌റ്റ്‌ ഉടനുണ്ടാകുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി. മുതിർന്ന ബിആർഎസ്‌ നേതാക്കൾ കവിതയ്‌ക്ക്‌ ഐക്യദാർഢ്യവുമായി ഡൽഹിയിൽ എത്തി. ഇഡി ഓഫീസിന്‌ മുന്നിലും ചന്ദ്രശേഖര റാവുവിന്റെ വസതിക്ക്‌ മുന്നിലുമായി വൻതോതിൽ പൊലീസിനെ വിന്യസിച്ചു.

നേരിട്ട്‌ ഹാജരാകുന്നത്‌ ഒഴിവാക്കണമെന്ന കവിതയുടെ അഭ്യർഥന 24ന് സുപ്രീംകോടതി പരി​ഗണിക്കും. മദ്യനയകേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ നിലവിൽ ഇഡി കസ്‌റ്റഡിയിലാണ്‌. മലയാളിയായ മദ്യവ്യവസായി അരുൺ രാമചന്ദ്രനെയും ഇഡി അറസ്‌റ്റുചെയ്‌തിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!