‘മുറിവേറ്റവരിൽ ഞാനും, മനുഷ്യർക്ക് പുഴുവിന്റെ വിലയെങ്കിലും കൊടുക്കാം’; ശാലിനി ഉദ്ദേശിച്ചത് റോബിനേയോ?

Spread the love


Feature

oi-Ranjina P Mathew

|

ബി​ഗ് ബോസ് സീസൺ ഫൈവ് തുടങ്ങാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. വിജയകരമായ നാല് സീസണുകൾക്ക് ശേഷം അഞ്ചാം സീസണെത്തുമ്പോൾ വളരെ ഏറെ ആകാംഷയിലാണ് ആരാധകർ. ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റിഷോയാണ് ബി​ഗ് ബോസ്.

വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ. ആരൊക്കെയാണ് ഇത്തവണ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നതെന്ന് അറിയാൻ ഇനി പത്ത് ദിവസം കാത്തിരിക്കേണ്ടി വരും. ബിബി 5ന്റെ പുതിയ പ്രമോയ്ക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Bigg Boss Malayalam, Bigg Boss Malayalam Shalini Nair, Shalini Nair News, Shalini Nair Robin, Robin news, ബിഗ് ബോസ്, ബിഗ് ബോസ് മലയാളം, ശാലിനി നായർ, ശാലിനി നായർ റോബിൻ, റോബിൻ രാധാകൃഷ്ണൻ, രാവണയുദ്ധം

അഞ്ചാം സീസൺ വൈകാതെ വരുമെന്നുള്ള അറിയിപ്പ് വന്നത് മുതൽ‌ പ്രേക്ഷകർക്ക് ആവശ്യമുള്ള അഞ്ചാം സീസണുമായി ബന്ധപ്പെട്ട നുറുങ്ങ് വിശേഷങ്ങൾ പങ്കുവെച്ച് എപ്പോഴും എത്താറുണ്ട് നാലാം സീസണിലെ മത്സരാർഥിയായിരുന്ന ശാലിനി നായർ.

നൂറ് ദിവസം വീട്ടിൽ നിന്ന് കപ്പ് ഉയർത്തി തിരികെ പോകണമെന്ന ആ​ഗ്രഹവുമായിട്ടാണ് ശാലിനി വന്നതെങ്കിലും അധികം വൈകാതെ പുറത്തായി. അന്ന് തനിക്ക് പറ്റിയ അബന്ധങ്ങൾ ഇനി വരുന്ന മത്സരാർഥികൾക്ക് സംഭവിക്കാതിരിക്കാനുള്ള നിർദേശങ്ങളും ശാലിനി തന്റെ വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്.

Also Read: ​’ഗർഭിണിയായ ഭാര്യക്ക് ബ്ലീഡിം​​ഗെന്ന്; പിന്നെ കണ്ടത് ബാറിലിരുന്ന് മദ്യപിക്കുന്ന സായ്കുമാറിനെ’; സംവിധായകൻ
ബി​ഗ് ബോസിൽ നിന്നും വന്നശേഷം തത്സമയം ശാലിനി എന്ന പേരിൽ ഒരു യുട്യൂബ് ചാനലും അവതാരക കൂടിയായ ശാലിനി ആരംഭിച്ചിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ശാലിനി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

‘മനുഷ്യർക്ക് കാൽ ചുവട്ടിലെ പുഴുവിന്റെ വിലയെങ്കിലും കൊടുക്കാം…. മുറിവേറ്റവരിൽ ഞാനും ഉണ്ടായിരുന്നു. ഒരിക്കൽ കൂടി പറയട്ടെ ഇനിയും വൈകിയിട്ടില്ല. തെറ്റുകൾ തിരുത്തുവാൻ ഉള്ളതാണ്. സ്വയം കണ്ണിലെ കരടാവാതിരിക്കുക.’

‘ഒരു സുഹൃത്തിന്റെ വാക്കുകളായി കാണാം. സംശയിക്കേണ്ട ഇത് താങ്കൾക്ക് വേണ്ടിയുള്ള സന്ദേശമാണ്. സ്റ്റെ ബ്ലെസ്ഡ്… സ്വയം വിലയിരുത്താനുള്ള സമയമാണ്…’

എന്നാണ് ശാലിനി സോഷ്യൽമീഡിയയിൽ കുറിച്ചത്. പൊതുവെ ശാലിനി താൻ ആരെയാണ് ഉദ്ദേശിക്കുന്നത് എന്നൊക്കെ ചെറുതായെങ്കിലും പരാമർശിക്കാറുണ്ട്. എന്നാൽ ഇത്തവണ കുറിപ്പ് പങ്കുവെച്ചപ്പോൾ ആരെ ഉദ്ദേശിച്ചാണ് തന്റെ കുറിപ്പെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ കുറിപ്പ് വായിച്ച ‌പ്രേക്ഷകരെല്ലാം ഡോ.റോബിൻ രാധാകൃഷ്ണനെ ഉദ്ദേശിച്ചുള്ള വാക്കുകളാണെന്നാണ് പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിൻ തന്നെയാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അതിന് കാരണം റോബിന്റെ ഉറ്റ ചങ്ങാതിയായിരുന്ന ഫോട്ടോ​ഗ്രാഫർ ശാലു പേയാട് നടത്തിയ വെളിപ്പെടുത്തലുകളാണ്.

Bigg Boss Malayalam, Bigg Boss Malayalam Shalini Nair, Shalini Nair News, Shalini Nair Robin, Robin news, ബിഗ് ബോസ്, ബിഗ് ബോസ് മലയാളം, ശാലിനി നായർ, ശാലിനി നായർ റോബിൻ, റോബിൻ രാധാകൃഷ്ണൻ, രാവണയുദ്ധം

റോബിന് തള്ള് മാത്രമെയുള്ളൂവെന്നും ഒന്നും നടത്തിയെടുക്കാൻ റോബിന് ആവില്ലെന്നുമെല്ലാമാണ് ശാലു പേയാട് പലപ്പോഴായി പല യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ശാലുവിന്റെ അഭിമുഖം വൈറലായതോടെ റോബിനും വിശദീകരണുമായി എത്തിയിരുന്നു.

ശാലു പേയാട് പറയുന്നത് കള്ളമാണെന്ന തരത്തിൽ ചില തെളിവുകളും റോബിൻ മീഡിയയ്ക്ക് മുമ്പിൽ‌ നിരത്തിയിരുന്നു. അതേസമയം റോബിൻ താൻ തന്നെ സംവിധാനം ചെയ്ത് നിർമിക്കുന്ന സിനിമയുടെ തിരക്കുകളിലാണ്.

അടുത്തിടെ സിനിമയുടെ പോസ്റ്റർ സോഷ്യൽമീഡിയയിൽ‌ പുറത്തിറക്കിയിരുന്നു. രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്ന റോബിന്‍റെ കഥാപാത്രവും ഉണ്ടായിരുന്നു.

Also Read: ഡോക്ടറായത് പൈസ കൊടുത്ത്, ബിഗ് ബോസിലെത്തും മുമ്പേ ഇവനൊരു പെണ്‍കുട്ടിയെ തളര്‍ത്തി: ദിയ സന

പോസ്റ്ററിലെ ഒരു കൗതുകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കഥാപാത്രം ഇരുകൈയിലും ഓരോ വാച്ച് കെട്ടിയിരിക്കുന്നു എന്നതായിരുന്നു അത്. ഇപ്പോഴിതാ അതിന്‍റെ കാരണം പറഞ്ഞിരിക്കുകയാണ് റോബിന്‍.

രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്‍റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്‍റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും റോബിന്‍ പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാന്‍ വേണ്ടി 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞിരുന്നു.

English summary

Is Bigg Boss Malayalam Season 4 Fame Shalini Nair’s Cryptic Post Is Discussing About Robin?-Read In Malayalam

Story first published: Saturday, March 18, 2023, 17:20 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!