Television
oi-Abin MP
ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങിയിരിക്കുകയാണ്. നാലാം സീസണില്‍ സീസണ്‍ ഓഫ് കളേഴ്‌സുമായ എത്തിയ ബിഗ് ബോസ് ഇത്തവണ എത്തിയിരിക്കുന്നത് ഒറിജനല്‍സുമായിട്ടാണ്. തീപാറുമെന്ന മുന്നറിയിപ്പോടെയാണ് മോഹന്‍ലാല്‍ ആദ്യ എപ്പിസോഡ് ആരംഭിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ മത്സരാര്‍ത്ഥിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. സീരിയില്‍ താരം റെനീഷ റഹ്‌മാന്‍ ആണ് ഈ സീസണില്‍ ആദ്യമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വന്നത് ആദ്യമാണെങ്കിലും അവസാനം വരെ ഇവിടെ നില്‍ക്കണമെന്നും കപ്പടിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നാണ് റെനീഷ റ്ഹ്‌മാന്‍ പറഞ്ഞത്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് റെനീഷ. പരമ്പകളാണ് റെനീഷയെ താരമാക്കുന്നത്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് റെനീഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. നേരത്തെ ഇതേ പരമ്പരയിലെ തന്നെ താരങ്ങളായിരുന്ന ധന്യ മേരി വര്‍ഗ്ഗീസ്, അനൂപ് കൃഷ്ണന്‍ എന്നിവരും ബിഗ് ബോസിലെത്തിയിരുന്നു എന്നത് രസകരമായൊരു വസ്തുതയാണ്.
ബിഗ് ബോസിലേക്ക് വന്നതിന് പിന്നാലെ റെനീഷ തന്നെക്കുറിച്ച് സംസാരിച്ചു. വീട്ടില്‍ അത്തയും അമ്മയും അണ്ണനുമാണുള്ളതെന്നാണ് റെനീഷ പറയുന്നത്. തന്റേത് റാവുത്തര്‍ കുടുംബമാണെന്നും താരം അറിയിക്കുന്നുണ്ട്. ബിഗ് ബോസില്‍ കഴിയുന്ന സമയം താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക വീട്ടുകാരെയും തന്റെ മാമനേയും ആയിരിക്കുമെന്നാണ് റെനീഷ പറയുന്നത്.
ഭിന്ന ശേഷിക്കാരനായ മാമനെക്കുറിച്ചും റെനീഷ വാചായാകുന്നുണ്ട്. മാമനെ നോക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് താരം പറയുന്നത്. അതേസമയം താന്‍ ആരുടേയും കോപ്പിക്കാറ്റ് ആയിരിക്കില്ലെന്നും ഷോയുടെ മോട്ടോ പോലെ തന്നെ താന്‍ തന്റെ ഒറിജിനല്‍ തന്നെയായിരിക്കുമെന്ന വാക്കു നല്‍കി കൊണ്ടാണ് റെനീഷ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നത്.
തമിഴിലാണ് റെനീഷയോട് മോഹന്‍ലാല്‍ സംസാരിച്ച് തുടങ്ങിയത്. വീട്ടില്‍ തമിഴാണ് സംസാരിക്കുന്നതെന്നും താരം പറയുന്നു. എന്നാല്‍ മലയാളം നന്നായി അറിയാമെന്നും അതിനാല്‍ ബിഗ് ബോസ് വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കൂ എന്ന നിയമം പ്രശ്‌നമാകില്ലെന്നാണ് റെനീഷ പറയുന്നത്. എന്തെങ്കിലും ഒപ്പിച്ചാല്‍ ഞങ്ങളും കൂടെയാണ് അനുഭവിക്കുക എന്നാണ് വീട്ടുകാര്‍ തന്നോട് പറഞ്ഞതെന്നാണ് റെനീഷ പറയുന്നത്. ഷോയ്ക്ക് വേണ്ടി മുന്‍കൂറായി ഒന്നും ആലോചിച്ചിട്ടല്ല വരുന്നത്. ഗോ വിത്ത് ദ ഫ്‌ളോ എന്നതാണ് തന്റെ തീരുമാനമെന്നും റെനീഷ പറയുന്നുണ്ട്.
English summary
Bigg Boss Malayalam Season 5: First Contestant To Enter Is Reneesha Rahman