കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന കർശന നിർദേശവുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.
എല്ലാം മാസവും അഞ്ചാം തീയതിക്കുളളില്‍ പെന്‍ഷന്‍ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം.
കെഎസ്ആർടിസിയിൽനിന്ന് വിമരിച്ചവർക്ക് എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷനും ജീവനക്കാർക്ക് ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
രണ്ടു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും ഇത് രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി വി പി ജോയി, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നുമാണ് ഇടക്കാല ഉത്തരവ്.
ഹർജി ഏപ്രിൽ 12ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.