ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കില്ല. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയാണ് നിക്ഷേപങ്ങളുടെ സുരക്ഷ മനസിലാക്കുന്നത്.
ക്രിസില്‍, ഐസിആര്‍എ, കെയര്‍ എന്നി ഏജന്‍സികളാണ് പൊതുവെ കമ്പനി സ്ഥിര നിക്ഷേപങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നത്. കമ്പനികളുടെ സാമ്പത്തിക ആരോഗ്യം, തിരിച്ചടവ് ശേഷി എന്നിവ റേറ്റിംഗ് ഏജന്‍സികള്‍ പരിശോധിക്കും. ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച കമ്പനികളുടെ സ്ഥിര നിക്ഷേപത്തിന് പലിശയും തിരിച്ചടവും മുടങ്ങാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിലുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി
ഐസിആര്‍എ AA+/Stable റേറ്റിംഗ് നല്‍കുന്ന കമ്പനിയാ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷന്‍. ഉയര്‍ന്ന ക്രെഡിറ്റ് ക്ലാളിറ്റിയും കുറഞ്ഞ ക്രെഡിറ്റ് റിസ്‌കും കാണിക്കുന്ന നിക്ഷേപമാണിത്. മൂന്ന് വര്‍ഷത്തേക്ക് 7.76 ശതമാനം പലിശയാണ് അനുവദിക്കുന്നത്. ന്ന് വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചവര്‍ക്ക് കാലാവധിയില്‍ 12,513 രൂപ ലഭിക്കും.

കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപം വീണ്ടും നിക്ഷേപിക്കുമ്പോള്‍ 0.25 ശതമാനം അധിക നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും സ്ത്രീകള്‍ക്ക് 0.10 ശതമാനം അധിക നിരക്കും ലഭിക്കും. ശ്രീറാം ട്രാൻ്സ്പോർട്ട് ഫിനാൻസ് കമ്പനിയിൽ ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 8.90 ശതമാനമാണ്. 60 വയസ് കഴിഞ്ഞ സ്ത്രീകളുടെ 60 മാസത്തെ നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്.

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്
3 വര്‍ഷത്തെ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് 7.55 ശതമാനം പലിശയാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് കമ്പനി നല്‍കുന്നത്. 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 3 വര്‍ഷത്തേക്ക് 12,440 രൂപ ലഭിക്കും. ക്രിസില്‍ FAA+/NegatÇ റേറ്റിംഗ് ആണ് കമ്പനിക്ക് നൽകിത്. ഇത് പ്രകാരം സമയത്ത് പലിശയും മുതലും തിരിച്ചു നല്‍കുന്നതിനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. കെയര്‍ AA/Stable റേറ്റിംഗാണ് കമ്പനിക്ക് നല്‍കിയിട്ടുള്ളത്.

ബജാജ് ഫിനാന്‍സ് ലിമിറ്റഡ്
മൂന്ന് വര്‍ഷത്തെ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് ബജാജ് ഫിനാന്‍സ് ലിമിറ്റഡ് നല്‍കുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. 15,000 രൂപ മുതലാണ് നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. മൂന്ന് വര്‍ഷത്തേക്ക് 15,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 18,582 രൂപ കാലാവധിയില്‍ ലഭിക്കും. ക്രിസില്‍ AAA/Stable റേറ്റിംഗ് നല്‍കിയ കമ്പനിയാണിത്. ഉയര്‍ന്ന ക്രെഡിറ്റ് ക്വാളിറ്റിയാണ് ഇത് കാണിക്കുന്നത്.

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്
ക്രിസിലിന്റെ AAA/Stable റേറ്റിംഗ് ലഭിച്ച കമ്പനിയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. മൂന്ന് വര്‍ഷത്തേക്ക് 6.95 ശതമാനം പലിശയാണ് കമ്പനി നല്‍കുന്നത്. 10,000 രൂപ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍കര്ക് 12,233 രൂപ ലഭിക്കും.