ISL 2022-23: ഒരടിയില്‍ ബെംഗളൂരു വീണു! ഒഡീഷ തലപ്പത്ത്

Spread the love

Also Read: T20 World Cup 2022: രോഹിത് എന്താണ് ചെയ്യുന്നത്?, ഒരു പിടിത്തവുമില്ല!, ബാല്യകാല കോച്ച്Also Read: T20 World Cup 2022: രോഹിത് എന്താണ് ചെയ്യുന്നത്?, ഒരു പിടിത്തവുമില്ല!, ബാല്യകാല കോച്ച്

നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നും ജയവും ഒരു തോല്‍വിയുമടക്കം ഒമ്പതു പോയിന്റുമായിട്ടാണ് ഒഡീഷ ഒന്നാംസ്ഥാനക്കാരായത്. ഈ മല്‍സരത്തിനു മുമ്പ് ഹൈദരാബാദിനു പിറകില്‍ രണ്ടാംസ്ഥാനത്തായിരുന്നു അവര്‍. എന്നാല്‍ പരാജയത്തോടെ ടോപ്പ് ഫോറില്‍ നിന്നും ബെംഗളൂരു പുറത്തായിരിക്കുകയാണ്. നേരത്തേ നാലാമതായിരുന്ന അവര്‍ ഒഡീഷയോടു തോറ്റതോടെ ആറാംസ്ഥാനത്തേക്കു വീണു.

Also Read: T20 World Cup 2022: പാകിസ്താന്‍ ജയിക്കേണ്ട കളി!, ബാബറിന് രണ്ടിടത്ത് പിഴച്ചു!-മുഹമ്മദ് അമീര്‍Also Read: T20 World Cup 2022: പാകിസ്താന്‍ ജയിക്കേണ്ട കളി!, ബാബറിന് രണ്ടിടത്ത് പിഴച്ചു!-മുഹമ്മദ് അമീര്‍

കളിയുടെ ആദ്യ പകുതിയില്‍ ഒഡീഷയായിരുന്നു കൂടുതല്‍ മികച്ച ടീം. ഇതു ശരിവച്ച് ഒരു ഗോൡനു മുന്നിലെത്തിയ അവര്‍ക്കു ലീഡുയര്‍ത്താനുള്ള അവസരങ്ങളും ലഭിച്ചു. എന്നാല്‍ രണ്ടാംപകുതിയിലാണ് ബെംഗളൂരു കൂടുതല്‍ ഉണര്‍ന്നുകളിച്ചത്. പക്ഷെ ഗോള്‍മുഖത്ത് അമരീന്ദര്‍ സിങിനു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. രണ്ടാം ഗോളും നേടി വിജയം നേരത്തേ ഉറപ്പിക്കാന്‍ ഒഡീഷയ്ക്കു പല അവസരങ്ങളും കിട്ടിയെങ്കിലും ഗോളി ഗുര്‍പ്രീത് സന്ധുവിനെ മറികടക്കാനായില്ല.

33ാം സെറ്റ് പീസില്‍ നിന്നായിരുന്നു നന്ദകുമാറിന്റെ കിടിലന്‍ ഗോള്‍ ഒഡീഷയെ മുന്നിലെത്തിച്ചത്. ഇടതു മൂലയില്‍ നിന്നും ഒഡീഷ്‌ക്കു കോര്‍ണര്‍ കിക്ക്. സാഹിലിന്റെ താഴ്ന്ന കിക്ക് ബോക്‌സിനുള്ളില്‍ വച്ച് ബെംഗളൂരു ഡിഫന്‍ഡറുടെ കാല്‍ത്തട്ടി തെറിച്ചു. പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നന്ദകുമാറിന്റെ കാലിലേക്കാണ് ബോള്‍ വന്നത്. പന്ത് പിടിച്ചെടുത്ത താരം തകര്‍പ്പനൊരു ലോങ്‌റേഞ്ച് പരീക്ഷിക്കുകയായിരുന്നു. ഗോളി സന്ധുവിനെ നിസ്സഹായനാക്കി ഹബോള്‍ വലയുടെ വലതു മൂലയില്‍ തുളഞ്ഞുകയറി.

ഐസിസി ടി 20 ലോകകപ്പ് 2022 പ്രവചനങ്ങൾ

Match 25 – October 28 2022, 09:30 AM

അഫ്ഗാനിസ്താന്‍

അയർലൻഡ്

Predict Now



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!