തിരുവനന്തപുരം> വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകി മന്ത്രി മുഹമ്മദ് റിയാസ്. അപകടത്തിൽ റോഡിൽ വീണ മധ്യവയ്‌സ്‌കനെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വ്യാഴാഴ്‌ച വൈകുന്നേരം ആക്കുളം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വഹനം നിർത്താതെ പോകുകയായിരുന്നു. പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്ന ആളെ കണ്ട് റോഡിലിറങ്ങിയ മന്ത്രി തന്റെ പൈലറ്റ് വാഹനത്തിൽ കയറ്റി ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box