മംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ. ഹുബ്ബള്ളി എംഎൽഎയായ തന്നോട് ഇത്തവണ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെന്നും താനത് അംഗീകരിക്കില്ലെന്നും ഷെട്ടാർ തുറന്നടിച്ചു. പ്രചാരണം തുടങ്ങി. അത് ശക്തമാക്കും. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി വടക്കൻ കർണാടകയിൽ പ്രവർത്തിക്കുന്ന തനിക്ക് സീറ്റ് നൽകുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ, ഏത് സാഹചര്യത്തിൽ മത്സരിച്ചാലും താൻ കാൽ ലക്ഷം വോട്ടിന് വിജയിക്കുമെന്നും ഷെട്ടാർ അവകാശപ്പെട്ടു. ആറ് തവണ എംഎൽഎയായിരുന്ന ഷെട്ടാർ പുതുമുഖങ്ങൾക്ക്‌വേണ്ടി വഴിയൊഴിയണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ പ്രതികരിച്ചു. കുടുംബത്തിൽ ഒരാൾക്ക് സീറ്റ് എന്ന നിബന്ധനയുള്ളതിനാൽ മകന് ശിവമോഗ മണ്ഡലം ഉറപ്പിക്കാനുള്ള നീക്കമാണ് ഈശ്വരപ്പയുടേതെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ