‘വിവാഹത്തിന് മുമ്പ് ​ഗർഭിണിയായിരുന്നെന്ന് അറിയാം; എന്തിന് നുണ പറയുന്നു; ആലിയയുടെ കള്ളം പൊളിഞ്ഞു’

Spread the love


Bollywood

oi-Abhinand Chandran

|

ബോളിവുഡിൽ ഇന്ന് ഏറ്റവും കഴിവുള്ള നടി ആരെന്ന് ചോദിച്ചാൽ ഏവരും പറയുന്ന പേര് ആലിയ ഭട്ടിന്റേതായിരിക്കും. ചെറിയ പ്രായത്തിൽ തന്നെ ഇരുത്തം വന്ന ഒരു നടിയുടെ പ്രകടനം കാഴ്ച വെച്ച ആലിയ ഏത് തരത്തിലുള്ള റോളും അനായാസം കൈകാര്യം ചെയ്യുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ നടി അഭിനയ രം​ഗത്തേക്ക് കടന്ന് വന്നപ്പോൾ ഒരു താരുപത്രി എന്നതിനപ്പുറം വലുതായൊന്നും പ്രേക്ഷകർ ആലിയയിൽ നിന്ന് പ്രതീക്ഷിച്ചില്ല.

എന്നാൽ ഹൈവേ എന്ന സിനിമ പുറത്തിറങ്ങിയതോടെ ആലിയ എന്ന പേര് ശ്രദ്ധിക്കപ്പെട്ടു. മികച്ച സിനിമയെന്ന പ്രശംസ നേടിയ ഹൈവേയിലെ ആലിയയുടെ പ്രകടനം ഏവരെയും അമ്പരപ്പിച്ചു. പിന്നീട് കപൂർ ആന്റ് സൺസ് എന്ന സിനിമയിൽ ആലിയ ചെയ്ത വേഷവും ജനപ്രീതി നേടി. സഞ്ജയ് ലീല ഭൻസാലിയുടെ ​ഗം​ഗുഭായ് എന്ന സിനിമയോടെ ആലിയയുടെ പ്രശസ്തി വാനോളമുയർന്നു. മുംബൈ റെഡ് സ്ട്രീറ്റിലെ ​ഗം​ഗുഭായ് എന്ന വേശ്യാ സ്ത്രീയെ ബി​ഗ് സ്ക്രീനിൽ മികച്ച രീതിയിൽ ആലിയ അവതരിപ്പിച്ചു.

Also Read: ‘ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചുകൊണ്ടുവന്നത് എന്നാണ് അവൾ ചോദിക്കുന്നത്’; ദിലീപ് അന്ന് പറഞ്ഞത്!

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ആലിയയുടെ വിവാഹം. നടൻ‌ രൺബീർ കപൂറാണ് നടിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന വിവാ​ഹം ആരാധകർ ആഘോഷമാക്കി. പിന്നാലെ താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി പങ്കുവെച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ ആലിയ ​അമ്മയാവാൻ പോവുന്നെന്നത് പാപ്പരാസികളിൽ സംശയം ജനിപ്പിച്ചു. ആലിയയും രൺബീറും വിവാഹത്തിന് മുമ്പേ ലിവിം​ഗ് ടു​ഗെദറിലായിരുന്നു.

Alia Bhatt, Ranbir Kapoor

ആലിയ വിവാഹത്തിന് മുന്നേ തന്നെ ​ഗർഭിണിയായിരുന്നെന്ന സംസാരവും ബി ടൗണിൽ വന്നു. ഇപ്പോഴിതാ ഈ വാദങ്ങൾ വീണ്ടും ശക്തമാവുകയാണ്. ആലിയയുടെ തന്നെ ഒരു പരാർശമാണ് ഇതിന് കാരണമായത്. നടിയുടെ വിവാഹം വീട്ടിൽ വെച്ച് തന്നെയായിരുന്നു നടന്നത്. താനാ​ഗ്രഹിച്ചത് സിംപിളായ വിവാഹമാണെന്നായിരുന്നു ഇതേക്കുറിച്ച് ആലിയ നൽകിയ വിശദീകരണം. എനിക്ക് ഷോ ഓഫിന് താൽപര്യമില്ല. എനിക്കത് സ്ട്രസ്ഫുളാണ്.

ആളുകളുമായി മറ്റാെരു സ്ഥലത്തേക്ക് യാത്ര ചെയ്ത് ആ സ്ഥലം ഒരുക്കുന്നതൊക്കെ ബുദ്ധിമുട്ടാണ്. ഞങ്ങൾ സെലിബ്രറ്റി ആളുകളൊന്നുമല്ലെന്നും ആലിയ പറഞ്ഞു. ഈ വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോയും പൊങ്ങി വന്നു. രൺബീർ കപൂറിന്റെ അമ്മ നീതു കപൂർ ആലിയയും രൺബീറും വിവാഹത്തിന് വേണ്ടി നടത്തിയ പദ്ധതികളെക്കുറിച്ചാണ് നീതു കപൂർ സംസാരിച്ചത്.

Also Read: സിദ്ദിഖും ഞാനും പലവട്ടം ഉടക്കിയിട്ടുണ്ട്; തിരക്കുള്ള സമയത്തും കാവ്യ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷമായി; ഊർമിള

Alia Bhatt, Ranbir Kapoor

അത് വീണ്ടും വൈറലായതോടെ ആലിയക്ക് നേരെ പരിഹാസം വന്നു. എല്ലാ പ്ലാനിം​​ഗും പൊളിച്ചത് അവിചാരിതമായി ​ഗർഭിണിയായതല്ലേ, അത് മറച്ച് വെച്ച് എന്തിന് നുണ പറയുന്നു, നിങ്ങൾ വിവാഹത്തിന് മുമ്പേ ​ഗർഭിണിയായിരുന്നു, അത് കൊണ്ടാണ് വളരെ പെട്ടെന്ന് വീട്ടിൽ വെച്ച് തന്നെ വിവാഹം നടത്തിയത്. പിന്നെ എന്തിന് കള്ളം പറഞ്ഞ് അതിനെ ന്യായീകരിക്കുന്നെന്നും ചിലർ ചോദിച്ചു. ബോളിവുഡിലെ മികച്ച നടിയാണെങ്കിലും ആലിയക്ക് ഹേറ്റേഴ്സ് ധാരാളമുണ്ട്.

English summary

Netizens Says Alia Bhatt Lied About Her Wedding At Home; Old Comment Of Neetu Kapoor Goes Viral

Story first published: Friday, April 14, 2023, 21:25 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!