കൊച്ചി
“അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രീയ മനോഭാവം ഉയർത്തിപ്പിടിക്കുക’ എന്ന സന്ദേശമുയർത്തി എസ്എഫ്ഐയുടെ സയൻസ് ദശകത്തിന് തുടക്കമായി.
സംസ്ഥാന ഉദ്ഘാടനം കുസാറ്റ് ക്യാമ്പസിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, സെക്രട്ടറി അർജുൻ ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി അഭിജിത്, ടി ആർ അർജുൻ, അജ്മില ഷാൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും എസ്എഫ്ഐ സയൻസ് ദശകം സംഘടിപ്പിക്കും.
Facebook Comments Box